വിസ,സ‍ർക്കാർ സേവനങ്ങള്‍, ഇനി എളുപ്പം, ഈസി ആക്സസ് ഡോക്യുമെന്‍റ് സർവീസസ് അല്‍ ബ‍ർഷയില്‍

0
235

ഏറ്റവും ചിലവുകുറഞ്ഞ ഓഫീസ് സംവിധാനവുമായി ഈസി ആക്സസ് ഡോക്യുമെന്‍റ് സർവീസസ് എൽ എൽ സി. ദുബായ് അൽ ബർഷാ മാളിലാണ്, ഈസി ആക്സസ് പ്രവർത്തനം ആരംഭിച്ചിരിക്കുന്നത്.വിസ സംബന്ധമായ കാര്യങ്ങള്‍ ഉള്‍പ്പടെ, സർക്കാർ സേവനങ്ങളില്‍, ഉപഭോക്താവിനും സർക്കാരിനുമിടയിലുളള പാലമായി, പ്രവർത്തുകയാണ്, ഈസി ആക്സസ്, ഡോക്യുമെന്‍റ് സർവീസസ് എല്‍ എല്‍ സി ലക്ഷ്യമിടുന്നത്. ദുബായിലെ സർക്കാർ സംബന്ധമായ കാര്യങ്ങളുടെ കേന്ദ്രമായ, ബർഷാ മാളിലെ എക്കണോമിക്ക് മുൻവശത്തായാണ്, ഈസി ആക്സസ് പ്രവർത്തനം ആരംഭിച്ചിരിക്കുന്നത്.തമീം അബുബക്കർ കേന്ദ്രത്തിന്‍റെ ഉദ്ഘാടനം നിർവ്വഹിച്ചു. ചടങ്ങിൽ അബ്ദുല്ല ഫലഖ് നാസർ , അൽ ബർഷാ മാൾ മേധാവി മുബാറക് അൽ ജലാഫ് , അൽ ബർഷാ മാൾ സർക്കാർ സേവനവിഭാഗം മേധാവി അഹമ്മദ് അബ്ദുല്ല ,സാദിക്ക് അലി ,എം പി അഷ്‌റഫ് തുടങ്ങി നിരവധി പ്രമുഖർ പങ്കെടുത്തു അൽ ഖിസൈസിലെ തവാർ സെന്‍ററിലും ഉടൻപ്രവർത്തനം ആരംഭിക്കും. 13000 ചതുരസ്ത്രടി വിസ്‌തീർണമുള്ള ഖിസൈസ് ബിസ്നെസ് സെന്‍ററിലും 1000 ദിർഹം മുതൽ ഉള്ള ഓഫീസ് സംവിധാനം ലഭ്യമാണ് . എല്ലാ സർക്കാർ സേവനങ്ങൾക്കും 24 മണിക്കൂറും തങ്ങളെ സമീപിക്കാവുന്നതാണെന്ന് വാർത്താസമ്മേളനത്തിൽ തമീം അബുബക്കർ പറഞ്ഞു .എല്ലാ സർക്കാർസേവനങ്ങളും ഏറ്റവും എളുപ്പത്തിലും ലളിതവുമായി ഉപഭോക്താക്കളിലേക്ക് എത്തിക്കുകയാണ് ലക്ഷ്യം എന്ന് സാദിക്ക് അലി വ്യക്തമാക്കി.

Leave a Reply