കോവിഡ് : റിലീസ് പ്രതിസന്ധികൾ നേരിട്ട സിനിമകൾക്ക് ആശ്വാസമായി ഇന്ത്യയിലേക്ക് കൂടുതൽ ഒ.ടി .ടി പ്ലാറ്റ്ഫോമുകൾ ടീമുമായി എത്തുന്നു

ദുബായ് : കോവിഡ് കാലത്ത്, റിലീസ് പ്രതിസന്ധികൾ നേരിട്ട സിനിമകൾക്ക് ആശ്വാസമായി ഇന്ത്യയിലേക്ക് കൂടുതൽ ഒ.ടി .ടി പ്ലാറ്റ് ഫോമുകള് ടീമുമായി എത്തുന്നു. യുഎഇ ആസ്ഥാനമായ ഐ നെറ്റ് സ്ക്രീനാണ് ഈ ശ്രേണിയിൽ ഇന്ത്യയിലേക്ക് ഇപ്പോൾ ചുവടുറപ്പിക്കുന്നത്.കിരൺ ജി നാഥ് സംവിധാനം ചെയ്ത് രഞ്ജി പണിക്കർ പാരീസ് ലക്ഷ്മി തുടങ്ങിയവർ അഭിനയിച്ച ‘കലാമണ്ഡലം ഹൈദരാലി’ എന്ന മലയാളം സിനിമ ജൂലൈ 29ന് റിലീസ് ചെയ്തു കൊണ്ട് ഐ നെറ്റ് സ്ക്രീൻ ഇന്ത്യയിൽ താങ്കളുടെ സാന്നിധ്യം അറിയിക്കുകയാണ്. എന്ന പ്ലാറ്റ്ഫോമിൽ ‘കലാമണ്ഡലം ഹൈദരാലി’ എന്ന സിനിമയ്ക്കൊപ്പം മറ്റു മലയാളം സിനിമകളും ലഭ്യമാകും യുഎസ് ,യുകെ, യുഎഇ ,ഫ്രാൻസ്, സിംഗപ്പൂർ,ഹോംഗ് കോങ്ങ് തുടങ്ങിയ രാജ്യങ്ങളിലും കലാമണ്ഡലം ഹൈദരാലി എന്ന മലയാള സിനിമ ഈ പ്ലാറ്റ്ഫോമിൽ ലഭ്യമാകുന്നതാണ്.

Leave a Reply