അറബിക് ഓൺലൈൻ ക്ലാസ് അധ്യാപികയായി ധ്യാനപ്രിയ പൊളിച്ചടക്കി

0
957

ഭാഷകള്‍ മനുഷ്യ നാരികതയുടെ അടയാളങ്ങളാണ്.സംസ്‌കാരവും സ്വഭാവവും പകര്‍ന്നു നല്‍കുന്ന ഓരോ ഭാഷയും ലോക സംസ്‌കാരത്തിന്റെ സ്വത്താണ്. സങ്കുചിതമായ മനോഭാവത്തോടെ, സാംസ്‌കാരിക പാരമ്പര്യവും സംഭാവനകളും മനസ്സിലാക്കാതെ, അറബി ഭാഷയെ മതം പറഞ് വേര്‍തിരിക്കുന്നവരുളള ഒരു കാലഘട്ടത്തിലൂടെയാണ് നാം കടന്നു പോകുന്നത്. അത്തരക്കാര്‍ക്ക് മാതൃകയാവുകയാണ് ഒമ്പതാം ക്ലാസുകാരി ധ്യാന പ്രിയ.

അറബി ഭാഷയില്‍ ഒണ്‍ലൈന്‍ ക്ലാസെടുത്ത് പൊളിച്ചടുക്കുകയാണ് ഇപ്പോള്‍ ഈ മിടുക്കി. കല്‍പകഞ്ചേരി ജിവിഎച്ച്എസ്എസ്സിലെ വിദ്യാര്‍ത്ഥിയായ ധ്യാന പ്രിയയാണ് സഹപാഠികള്‍ക്ക് അറബിക് പാഠഭാഗങ്ങള്‍, ഒലൈനിലൂടെ പറഞ് കൊടുക്കുന്നത്. ഇതോടെ സ്‌കൂളില്‍ കുട്ടികള്‍ക്കിടയിലും അധ്യാപകര്‍ക്കിടയിലും ധ്യാന പ്രിയ സ്റ്റാറായി മാറികഴിഞു.അറബി ഇഷ്ട വിഷയമായി തിരഞെടുത്ത ധ്യാന പ്രിയക്ക് കട്ട സപ്പോര്‍ട്ട് നല്‍കി രക്ഷിതാക്കളും ചേച്ചിയെ പോലെ അറബി പഠനവുമായി സഹോദരി മേധ പ്രിയയും കൂടെ തന്നെയുണ്ട്.

അറബി ഇഷ്ട വിഷയമായി തെരഞെടുത്ത ധ്യാന പ്രിയ എല്‍പി ക്‌ളാസ് മുതല്‍ തന്നെ അറബി നന്നായി എഴുതുകയും വായിക്കുകയും ചെയ്യും. സ്‌കൂള്‍ കലോത്സവത്തിലെ അറബിക് മോണോ ആക്ടിലെ സംസ്ഥാന വിജയി കൂടിയാണ് ധ്യാനപ്രിയ. കൂടാതെ ചെറിയ ചെറിയ വലിയ കാര്യങ്ങളെന്ന സിനിമയിലഭിനയിച്ച് തന്റെ കഴിവ് തെളിയിച്ചിട്ടുമുണ്ട്. കല്‍പകഞ്ചേരി പോസ്‌റ്റോഫീസ് ജീവനക്കാരനായ കന്മനം സ്വദേശി പി.ടി പ്രദീപ് കുമാറും അധ്യാപികയായ ലിജിയും അറബി കൈകാര്യം ചെയ്യുന്ന കാര്യത്തില്‍ മകള്‍ക്ക് നല്‍കുന്നത് വലിയ പ്രോത്സാഹനമാണ്.ജാതി മതങ്ങള്‍ക്കതീതമായി സാംസ്‌കാരിക സമന്വയത്തിന് വഴിയൊരുക്കുന്നതു കൂടിയാണ് ഇത്തരം നല്ല വാര്‍ത്തകള്‍.

Leave a Reply