വന്ദേഭാരത് അഞ്ചാം ഘട്ടം, ഇന്ത്യയിലേക്ക് 105 സർവ്വീസുകള്‍

0
364

വന്ദേഭാരത് മിഷന്‍റെ അഞ്ചാം ഘട്ടത്തില്‍ യുഎഇയില്‍ നിന്ന് കേരളത്തിലേക്ക് കൂടുതല്‍ സർവ്വീസുകള്‍ ഓഗസ്റ്റ് ഒന്നുമുതല്‍ 15 വരെയായിരിക്കും സർവ്വീസുകള്‍. ഇന്ത്യയിലേക്ക് 105 വിമാനങ്ങളാണ് ഷെഡ്യൂള്‍ ചെയ്തിരിക്കുന്നത്. അതേസമയം, ഇതുവരെ 814,000 പേരാണ് ഇന്ത്യയിലെത്തിയതെന്ന് സിവിൽ ഏവിയേഷൻ മന്ത്രി ഹർദീപ് സിങ് പുരി ട്വീറ്റ് ചെയ്തു. മെയ് ആദ്യവാരമാണ് വന്ദേഭാരത് മിഷന് ആരംഭിച്ചത്. അതേസമയം തന്നെ, യുഎഇയിലേക്ക് ഇന്ത്യയില്‍ നിന്ന് തിരികെയെത്തേണ്ടവർക്കുളള സർവ്വീസുകളുടെ കാര്യത്തില്‍ ഉടന്‍ പ്രഖ്യാപനം ഉണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഇന്ത്യയും യുഎഇയും തമ്മിൽ ഉണ്ടാക്കിയ പ്രത്യേക കരാർ പ്രകാരമാണ് ഇന്ത്യയിലുള്ള യുഎഇ താമസ വീസക്കാരെ കൊണ്ടുവരാൻ പ്രത്യേക വിമാന സർവീസ് ഇൗ മാസം 12ന് ആരംഭിച്ചത്. ഇത്, 26 ന് അവസാനിച്ചിരുന്നു. ഇന്ത്യയടക്കമുളള 29 രാജ്യങ്ങളില്‍ നിന്ന് എത്തുന്നവർക്ക്, കോവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റ് നിർബന്ധമാക്കിയിരുന്നു. അംഗീകൃത ലാബുകളില്‍ നിന്നുളള കോവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റാണ് വേണ്ടത്. യുഎഇ വിമാനത്താവളത്തിലും പിസിആർ ടെസ്റ്റുണ്ടാകും.

Leave a Reply