കെ.എം.സി.സിയുടെ വസ്ത്രങ്ങളും പറന്നെത്തുന്നു.

0
665

കേരളത്തിലുൾപ്പെടെ ഇന്ത്യയിലെ വിവിധസ്റ്റേറ്റുകളിൽ പ്രയാസപ്പെടുന്ന കുടുംബങ്ങളിലെ കുട്ടികൾക്ക് വിതരണം ചെയ്യാൻ കിഴക്കൻ സൗദി പ്രവിശ്യ കെഎംസിസി ഏറ്റെടുത്ത വസ്ത്രങ്ങൾ ഖത്തീഫ് സെൻട്രൽ കമ്മിറ്റി മുഖേനെ നാട്ടിലേക്കയച്ചു.
കോഴിക്കോട് ജില്ലയിലെ ദമ്മാമിലെ വ്യാപാരപ്രമുഖൻ അബ്ദുൽ കരീം സംഭാവനയായി നൽകിയ
വസ്ത്രങ്ങളാണ് ബെസ്റ്റ് കാർഗോ വഴി ഖത്തിഫ് കെഎംസിസി മുഖേന നാട്ടിലേക്കയച്ചത്. കെഎംസിസി പ്രാദേശിക കൂട്ടായ്മകൾ, മുസ്ലിം ലീഗ് പ്രാദേശിക കമ്മിറ്റികൾ വഴിയും നാട്ടിലെ അർഹതപ്പെട്ടവരിലേക്ക് റിലീഫ് പ്രവർത്തനത്തിന്റെ ഭാഗമായി എത്തിച്ചുനൽകുമെന്ന് നേതാക്കൾ അറിയിച്ചു.

കിഴക്കൻ പ്രവിശ്യ പ്രസിഡന്റ് മുഹമ്മദ്‌കുട്ടി കോഡൂർ, ജനറൽ സെക്രട്ടറി ആലിക്കുട്ടി ഒളവട്ടൂർ, ട്രഷറർ സിപി ശരീഫ്, സെക്രട്ടറി അസീസ് എരുവാട്ടി, ഖാദർ മാസ്റ്റർ
ഖത്തീഫ് സെൻട്രൽ കമ്മിറ്റി പ്രസിഡന്റ് ടിഎം ഹംസ, ജനറൽ സെക്രട്ടറി മുഷ്താഖ് പേങ്ങാട് തുടങ്ങിയവർ നേതൃത്വംനൽകി.

Leave a Reply