ശൈഖുനാ മർഹൂം സി എച്ച് ഹൈദ്രോസ് മുസ്ലിയാർ സ്മരണയിൽ

0
538

കുറിപ്പ്: സിദ്ദീഖ് ഫൈസി വാളക്കുളം

ശൈഖുനാ മർഹൂം സി എച്ച് ഹൈദ്രോസ് മുസ്ലിയാർ
ആരും ഒരിക്കലും ഒരു കാലത്തും മറക്കാത്ത ഒരു നാമം.
അത്രക്കും ധന്യമായിരുന്നു ആ ജീവിതം.
അത്രക്കും മാതൃകാപരമായിരുന്നു ആ ജീവിതയാത്ര
വിടപറഞ്ഞിട്ട് ഇന്നേക്ക് നീണ്ട 26 വർഷം കഴിഞ്ഞെങ്കിലും പാണ്ഡിത്യത്തിൻ്റെ ശോഭ തുടിക്കുന്ന ആ മുഖം നമ്മുടെ മനസ്സിൽ മായുന്നില്ല.സമസ്ത എന്ന പ്രസ്ഥാനത്തിനു വേണ്ടി ഗ്രാമങ്ങളിലും നഗരങ്ങളിലും ഓടിനടന്ന് മലമടക്കുകൾ കയറിയിറങ്ങി വിശ്രമമെന്തെന്നറിയാതെ പ്രവർത്തിച്ച മഹാ മനീഷി ഒരു മാതൃകാ പുരുഷൻ തന്നെയാണ്.
വിനയം മുഖമുദ്രയാക്കിയ മഹാ പണ്ഡിതൻ, ലളിത ജീവിതം കൊണ്ട് തൃപ്തിയടഞ്ഞ സൂഫീ വര്യൻ, പാണ്ഡിത്യം കൊണ്ട് പ്രഭ പരത്തിയ പണ്ഡിത തറവാട്ടിലെ കാരണവർ, എല്ലാമെല്ലാമായിരുന്നു ആ പണ്ഡിത കേസരി.

ഇന്ന് വൈജ്ഞാനിക രംഗത്ത് വിപ്ലവം സൃഷ്ടിച്ചു കൊണ്ട് വടവൃക്ഷമായി പടർന്നു പന്തലിച്ച സമസ്ത ഇസ്ലാംമത വിദ്യാഭ്യാസ ബോർഡിൻ്റെ മദ്രസാ പ്രസ്ഥാനത്തിനു വേണ്ടി ശൈഖുന ചെയ്ത സേവനങ്ങൾ വിലമതിക്കാനാവാത്തതാണ് .
ഭാവി തലമുറക്ക് വിദ്യ നുകരാൻ പാകത്തിൽ ഇന്ന് ഉയർന്നു നിൽക്കുന്ന കേരളത്തിലേയും അയൽ സംസ്ഥാനങ്ങളിലേയും ജിസിസി രാജ്യങ്ങയിലേയും പല മദ്രസകൾക്കു പിന്നിലും ആ പണ്ഡിതൻ്റെ സാരോപദേശവും ആ വിയർപ്പും ആ ഇടപെടലും ഉണ്ടായിരുന്നു.

സമസ്തയുടേയും കീഴ്ഘടകങ്ങളുടേയും ഇന്നു കാണുന്ന ഈ വികാസത്തിനു പിന്നിൽ ആ നിഷ്കളങ്ക പ്രവർത്തനത്തിൻ്റെ ചൂടും ചൂരുമുണ്ടായിരുന്നു.
മത ഭൗതിക വിദ്യാഭ്യാസത്തിൻ്റെ ഈറ്റില്ലമായി തല ഉയർത്തി നിൽക്കുന്ന ദാറുൽ ഹുദായുടെ വളർച്ചക്കും ഉയർച്ചക്കും ദാറുൽ ഹുദായുടെ ശില്പി കൂടിയായ ആ പണ്ഡിത നേതാവിൻ്റെ വിലമതിക്കാനാവാത്ത ത്യാഗോജ്ജ്വലമായ ഒട്ടേറെ സംഭാവനകൾ ഉണ്ടായിരുന്നു.

പണ്ഡിത ലോകത്തിനു തന്നെ മാതൃകയായ ആ പണ്ഡിതൻ വിട പറഞ്ഞ ദിവസം കൂടിയാണ് ഇന്ന്.

ആ പുണ്യപുരുഷനേയും നമ്മേയും നാഥൻ അവൻ്റെ സ്വർഗ്ഗപൂങ്കാവനത്തിൽ ഒരുമിച്ചുകൂട്ടട്ടെ ആമീൻ

Leave a Reply