ഇൻകാസ് മൃതസഞ്ജീവനി രണ്ടാം ഘട്ട മരുന്നുകൾ വിതരണം ചെയ്തു

0
466

ഇൻകാസ് യൂ ഏ ഇ കമ്മിറ്റി വിഭാവനം ചെയ്തു നടപ്പാക്കി വരുന്ന നാട്ടിൽ നിന്നും ജീവൻ രക്ഷാ മരുന്നുകൾ എത്തിച്ചു നൽകുന്ന ഇൻകാസ് മൃതസഞ്ജീവനി രണ്ടാം ഘട്ട മരുന്നുകൾ വിതരണം ചെയ്തു.എച്ച് ഡബ്ല്യു ഇൻറർനാഷണൽ സിഇഒയും എംഡിയുമായ വി എസ് സലിലിന്‍റെ സഹായത്തോടെയാണ് രണ്ടാം ഘട്ടത്തിലും കൊറിയർ ചാർജ് പുർണമായും സൗജന്യമാക്കി വിതരണം ചെയ്യാൻ സാധിച്ചത്.
ഇൻകാസിന്‍റെ ജീവകാരുണ്യ പ്രവർത്തനത്തിലെ സുതാര്യതയും കാര്യക്ഷമതയുമാണ് രണ്ടാം ഘട്ടത്തിലും ഈ പദ്ധതിക്ക് ഒരേ വ്യക്തിയിൽ നിന്നും തുടർ സഹായം ലഭ്യമാക്കുന്നതിലൂടെ പ്രതിഫലിക്കുന്നതെന്ന് ഇൻകാസ് കേന്ദ്ര കമ്മിറ്റി ആക്ടിംഗ് പ്രസിഡന്‍റ് ടി.എ രവീന്ദ്രൻ, ജനറൽ സെക്രട്ടറി പുന്നക്കൻ മുഹമ്മദലി എന്നിവർ സംയുക്ത പ്രസ്താവനയിൽ അഭിപ്രായപ്പെട്ടു. 3000 രൂപ മുതൽ 14000 രൂപ വരേ വ്യത്യസ്ത നിരക്കിൽ കൊറിയർ ചാർജ് നൽകിയാണ് മരുന്നുകൾ എത്തിച്ചു നൽകിയിട്ടുള്ളത്.നിർധനരായ പ്രവാസികൾക്ക് പൂർണ്ണമായും സൗജന്യമായി മരുന്നുകൾ എത്തിച്ചു നൽകുന്ന ദൗത്യത്തിനാണ് മൂന്നാം ഘട്ടം ലക്ഷ്യമിടുന്നതെന്ന് മിഷൻ കോർഡിനേറ്റർ പി.ആർ .പ്രകാശ്, അറിയിച്ചു. വിശദ വിവരങ്ങൾക്ക് 050 7941 001,050 455 4410,050 3448 115 എന്നീ നമ്പറുകളിൽ ബന്ധപ്പെടുക .ഇൻകാസ് സ്ക്രീനിംഗ് കമ്മിറ്റിയുടെ തീരുമാനത്തിലൂടെ ആയിരിക്കും ഗുണഭോക്താക്കളെ നിശ്ചയിക്കുകയെന്നും ഇൻകാസ് ഭാരവാഹികളായ ടി.എ.രവീന്ദ്രൻ, പുന്നക്കൻ മുഹമ്മദലി എന്നിവർ അറിയിച്ചൂ

Leave a Reply