സഫ്‌വാന ഹനീഫക്ക് അൽ വാസൽ ക്ലബ്ബിന്‍‍റെ അനുമോദനം

0
515

ദുബായ്: രക്തം നൽകൂ, ജീവൻ രക്ഷിക്കൂ എന്ന പ്രമേയവുമായി ദുബായ് കെ എം സിസി കാസറഗോഡ് ജില്ലാ കമ്മിറ്റി കൈൻഡ്‌നെസ് ബ്ലഡ് ഡൊണേഷൻ ടീമുമായി സഹകരിച്ച് ദുബായ് ഹെൽത്ത് അതോറിറ്റിയുടെ ബ്ലഡ് ബാങ്കിലേക്ക് മുൻ മന്ത്രി ചെർക്കളം അബ്ദുള്ളയുടെ സ്മരണയ്ക്കായി 1000 യൂണിറ്റ് രക്‌തം എന്ന ലക്ഷ്യത്തോടെ ഒന്നര മാസം നീണ്ട് നിന്ന ബ്ലഡ് ഡൊണേഷൻ ക്യാമ്പ് വിജയകരമായി സമാപിച്ചു. സമാപനം കുറിച്ച് കൊണ്ട് ദുബായ് അൽ വാസൽ സ്പോർട്ട്സ് ക്ലബ്ബിൽ നടന്ന മെഗാ ക്യാമ്പിന്‍റെ പ്രചാരണങ്ങൾ വ്യത്യസ്തമായിരുന്നു. ദുബായ് കെ എം സി സി കാസറഗോഡ് ജില്ലാ കമ്മിറ്റിയുടെ ബ്ലഡ് ഡൊണേഷൻ ക്യാമ്പിൻറെ വീഡിയോ സന്ദേശങ്ങൾ അറബി, മലയാളം, ഇംഗ്ലീഷ്, ഹിന്ദി, കന്നഡ ഭാഷകളിലായി അമ്പതോളം കുട്ടികൾ വളരെ മനോഹരമായി അവതരിപ്പിച്ചു. വളരെ വ്യത്യസ്തമായി അറബി ഭാഷയിൽ വീഡിയോ സന്ദേശം ചെയ്ത് അവതരിപ്പിച്ച സഫ്‌വാന ഹനീഫയെ അൽ വാസൽ സ്പോർട്ട്സ് ക്ലബ്ബിൽ വെച്ച് നടന്ന പ്രത്യേക പരിപാടിയിൽ അനുമോദിച്ചു. ദുബായ് ജെംസ് അവർ ഓൺ ഇംഗ്ലീഷ് സ്‌കൂളിലെ എട്ടാം ക്ലാസ്സ് വിദ്യാർത്ഥിനിയായ സഫ്‌വാന ദുബായ് കെ എം സി സി കാഞ്ഞങ്ങാട് മണ്ഡലം കമ്മിറ്റി പ്രസിഡന്‍റ് ഹനീഫ് ബാവയുടെ മകളാണ്.

നന്നായി ഭാഷ കൈകാര്യം ചെയ്തത് മികച്ച രീതിൽ രക്ത ദാനത്തിൻറെ സന്ദേശം അവതരിപ്പിച്ച സഫ്‌വാന ഹനീഫയെ ദുബായ് കെ എം സി സി കാസറഗോഡ് ജില്ലാ കമ്മിറ്റി പ്രസിഡന്‍റ് അബ്ദുള്ള ആറങ്ങാടി, ആക്ടിങ് പ്രസിഡന്‍റ് റാഫി പള്ളിപ്പുറം, ജനറൽ സെക്രട്ടറി സലാം കന്യപ്പാടി ട്രഷറർ ഹനീഫ ടീ ആർ, ഓർഗനൈസിംഗ് സെക്രട്ടറി അഫ്സൽ മെട്ടമ്മൽ, കൈൻഡ്‌നെസ് ബ്ലഡ് ഡൊണേഷൻ ടീം പ്രതിനിധികളായ അൻവർ വയനാട്, ശിഹാബ് തെരുവത്ത്, സുഹൈൽ കോപ്പ എന്നിവർ അഭിനന്ദിച്ചു.

Leave a Reply