കെ എം സി സി കാസറഗോഡ് ജില്ലാ കമ്മിറ്റി ,1000 യൂണിറ്റ് രക്തം ദുബായ് ഹെൽത്ത് അതോറിറ്റി ബ്ലഡ് ബാങ്കിലേക്ക് നൽകി.

0
253

ദുബായ്: അന്തരിച്ച മുൻ മന്ത്രിയും മുസ്ലിം ലീഗ് സംസ്ഥാന ട്രഷററുമായ മർഹൂം ചെർക്കളം അബ്ദുള്ള സാഹിബിൻറെ രണ്ടാം ചരമ വാർഷികത്തിന്‍റെ ഭാഗമായി ദുബായ് കെ എം സിസി കാസറഗോഡ് ജില്ലാ കമ്മിറ്റി കൈൻഡ്‌നെസ് ബ്ലഡ് ഡൊണേഷൻ ടീമുമായി സഹകരിച്ച് 1000 യൂണിറ്റ് രക്തം ദുബായ് ഹെൽത്ത് അതോറിറ്റിയുടെ ബ്ലഡ് ബാങ്കിലേക്ക് സമാഹരിച്ച് നൽകി. നിലവിലെ കോവിഡ് സാഹചര്യത്തിൽ ബ്ലഡ് ബാങ്കിലേക്ക് രക്തം സമാഹരിച്ച് നൽകുന്നതിന് വേണ്ടി ജില്ലാ കെ എം സീ സീ കമ്മിറ്റി ചെർക്കളം അബ്ദുള്ള സാഹിബിൻറെ നാമേധയത്തിൽ കഴിഞ്ഞ ആറ് ആഴ്ചകളിലായി ദുബായുടെ വിവിധ പ്രദേശങ്ങളിൽ രക്ത ദാനത്തിൻറെ മൊബൈൽ യൂണിറ്റുകൾ സ്ഥാപിച്ച് ക്യാമ്പ് നടത്തി വരികയായിരുന്നു.

ജൂണില്‍ ആരംഭിച്ച ക്യാമ്പ് എല്ലാ വാരാന്ത്യങ്ങളിലും ദേര മുസല്ല റോഡ്, നായിഫ് റോഡ്, സബ്‌ഖ, നായിഫ് സൂക്ക്, ബനിയാസ്, ഹോർ അൽ ആൻസ് തുടങ്ങിയ പ്രദേശങ്ങളിൽ കാസറഗോഡ് ജില്ലാ കെ എം സി സിയുടെ ആഭിമുഖ്യത്തിൽ രക്ത ദാന ക്യാമ്പുകൾ നടന്നു. യു എ ഇ കെ എം സി സി ഉപദേശക സമിതി ചെയർമാൻ ഷംസുദീൻ ബിൻ മുഹിയുദീൻ ക്യാമ്പ് ഉദ്ഘാടനം ചെയ്‌തു. ജില്ലാ പ്രസിഡന്‍റ് അബ്ദുള്ള ആറങ്ങാടി അധ്യക്ഷത വഹിച്ചു. ആറ് ആഴ്ചകളിലായി നടന്ന് വരുന്ന ബ്ലഡ് ഡൊണേഷൻ ക്യാമ്പിന് സമാപനം കുറിച്ച് ദുബായ് അൽ വാസൽ ക്ലബ്ബിൽ വെച്ച് മെഗാ ക്യാമ്പ് സംഘടിപ്പിച്ചു.

സമാപന ദിവസം രക്ത ദാതാക്കൾ പങ്കെടുത്ത് രക്ത ദാനം ചെയ്യുക വഴി ജില്ലാ കമ്മിറ്റി ലക്ഷ്യമിട്ട 1000 യൂണിറ്റും കടന്ന് 1200 ഓളം യൂണിറ്റ് രക്തം ബ്ലഡ് ബാങ്കിലേക്ക് നൽകുവാൻ സാധിച്ചു. അൽ വാസൽ ക്ലബ്ബ് മാനേജർ അലി സെബിൽ അഹമ്മദ് അൽ മാസ് മുഖ്യാതിഥിയായിരുന്നു. യഹിയ തളങ്കര, നിസാർ തളങ്കര, അൻവർ നഹ, മുസ്തഫ വേങ്ങര, മുസ്തഫ തിരൂർ, ഹംസ തൊട്ടി, അഡ്വ. ഇബ്രാഹിം ഖലീൽ, റഹീസ് തലശേരി, ഹനീഫ് ചെർക്കള, ഒ മൊയ്ദു, അഡ്വ. സാജിദ് അബൂബക്കർ, അഫ്സൽ മെട്ടമ്മൽ തുടങ്ങിയവർ ആശംസകൾ നേർന്നു. ജനറൽ സെക്രട്ടറി സലാം കന്യാപാടി സ്വാഗതവും ഹനീഫ് ടീ ആർ മേൽപറമ്പ് നന്ദിയും പറഞ്ഞു. ക്യാമ്പിൽ ഏറ്റവും കൂടുതൽ അംഗങ്ങളെ പങ്കെടുപ്പിച്ച കാസറഗോഡ് മണ്ഡലം കമ്മിറ്റിക്ക് പ്രത്യേക ഉപഹാരം നൽകി. ക്യാമ്പുമായി സഹകരിച്ച അതോറിറ്റി ഉദ്യോഗസ്ഥർക്കും, വളണ്ടിയര്മാര്ക്കും ഉദുമ മണ്ഡലം കമ്മിറ്റി സമ്മാനങ്ങൾ വിതരണം ചെയ്തു.

Leave a Reply