യുഎഇയില്‍ താമസ വിസയുളള നിലവില്‍ ഇന്ത്യയില്‍ താമസിക്കുന്നവർ മടങ്ങിവരുമ്പോള്‍ ശ്രദ്ധിക്കുക.
- ഷാർജയിലും ദുബായിലുമാണെങ്കില് ജിഡിആർഎഫ്എ അനുമതി മതിയാകും. ഷാർജയില്‍ ഐസിഎ അതല്ലെങ്കില്‍ ജിഡിആർ എഫ് എ എന്നാണ് അധികൃതർ പറയുന്നത്. എന്നാല്‍, അബുദബി ഉള്‍പ്പടെ മറ്റ് എമിറേറ്റുകളിലേക്കാണെങ്കില് ഐസിഎ- ഫെഡറല്‍ അതോറിറ്റി ഫോർ ഐഡന്റിറ്റി ആന്റ് സിറ്റിസണ്‍ഷിപ്പ് അനുമതി വേണം.
2.നെഗറ്റീവ് കോവിഡ് സർട്ടിഫിക്കറ്റ് ഉറപ്പാക്കിയായിരിക്കണം യാത്ര. അതും യാത്രയ്ക്ക് 96 മണിക്കൂർ മുന്‍പെടുത്ത നെഗറ്റീവ് റിസല്‍ട്ടായിരിക്കണം.
3 ദുബായ് വിമാനത്താവളത്തിലെത്തിയാല്‍ പിസിആർ ടെസ്റ്റുണ്ടാകും. നെഗറ്റീവ് റിസല്‍റ്റ് കിട്ടുന്നതുവരെ വീടുകളില്‍ ഇരിക്കണം. പോസിറ്റീവാണ് റിസല്ട്ടെങ്കില്, ആരോഗ്യപ്രവർത്തകരുടെ നിർദ്ദേശങ്ങള്‍ അനുസരിച്ച് പ്രവർത്തിക്കുക. അബുദബി വിമാനത്താവളത്തിള് പിസിആർ ടെസ്റ്റും, ശരീരോഷ്മാവ് പരിശോധയുമുണ്ടാകും. ഷാർജ വിമാനത്താവളത്തിലും പിസിആർ ടെസ്റ്റുണ്ട്. - വർക്ക് പെർമിറ്റിലോ വിസിറ്റ് വിസയിലോ ഉളളവർക്ക് നിലവില്‍ രാജ്യത്ത് പ്രവേശിക്കാന്‍ അനുമതി നല്‍കിയിട്ടില്ല.