അക്കാഫ് ടാസ്ക് ഫോഴ്‌സിന് ഇന്ത്യൻ കോൺസുലേറ്റിന്‍റെ അംഗീകാരം

0
279

കോവിഡ് കാലത്തെ സന്നദ്ധ പ്രവർത്തനങ്ങള്‍ക്ക് ഇന്ത്യൻ കോൺസുലേറ്റ്, ദുബായ് അക്കാഫ് ടാസ്ക് ഫോഴ്‌സിന് പ്രത്യേക അംഗീകാരം നൽകി. കോൺസുലേറ്റ് ഹാളിൽ നടന്നചടങ്ങിൽ ഇന്ത്യൻ കോൺസുലേറ്റ് ജനറൽ ഹിസ് എക്സലൻസ് വിപുൽ ഐ എഫ് സ് ആണ് അക്കാഫിന് വിശിഷ്ട സേവനത്തിനുള്ള അംഗീകാരം കൈമാറിയത്.

ചടങ്ങിൽ അക്കാഫിന്‍റെ മുഖ്യ രക്ഷാധികാരി ഐസക് ജോൺ പട്ടാണിപ്പറമ്പിലിന് നേതൃത്വപാടവത്തിനുള്ള പ്രത്യേക പുരസ്കാരവും കൈമാറുകയുണ്ടായി. അക്കാഫ് പ്രവർത്തങ്ങൾ യു എ ഇ യുടെ വിവിധ മേഖലകളിലും എത്തിക്കാൻപറ്റിയതില്‍ ചാരിതാ‍ർത്ഥ്യമുണ്ടെന്ന് അദ്ദേഹം പറഞ്ഞു.


ഈ ദുരിതകാലത്തും അൻപത്തിഅഞ്ചോളം ദിവസങ്ങൾ പൂർണ്ണമായും ഇന്ത്യൻ കോൺസുലേറ്റിന്‍റെ വന്ദേ ഭാരത് മിഷൻ പ്രവർത്തനങ്ങൾ ഏകീകരിക്കുന്നതിനായി സാദാ ക‍ർമനിരതായിരുന്ന അക്കാഫ് ടാസ്ക് ഫോസിന്‍റെ സന്നദ്ധ പ്രവർത്തകരായ അക്കാഫ് ചീഫ് കോർഡിനേറ്റർ അനൂപ് അനിൽ ദേവൻ, ജനറൽ സെക്രട്ടറി വി.എസ്.ബിജുകുമാർ, ജോ:ട്രഷറർ ശ്രീ ജൂഡിൻ ഫെർണാണ്ടസ്, എക്സിക്യൂട്ടീവ് അംഗം ജോൺസൻ മാത്യു എന്നിവർക്കുള്ള പുരസ്‌കാരവും ചടങ്ങിൽ കോൺസുലേറ്റ് ജനറൽ നല്‍കി. നിസ്വാ‍ർത്ഥ സേവനത്തിനു ലഭിച്ച അംഗീകാരമാണിതെന്ന് ചടങ്ങിൽ ചെയർമാൻ ശ്രീ ഷാഹുൽ ഹമീദ് അഭിപ്രായപ്പെട്ടു.

ആയിരകണക്കിന് പ്രവാസി മലയാളികളെ മുൻഗണനാ ക്രമത്തിൽ സുക്ഷിതമായി നാട്ടിലെത്തിക്കാൻ കഴിയുകയെന്ന ദൗത്യം ഏറ്റെടുത്ത് കോണ്‍സുലേറ്റിലെ ഉദ്യോഗസ്ഥരൊപ്പം ആദ്യം മുതൽ റീപാട്രിയേഷൻ പദ്ധതിയുടെ അവസാനം വരെ ഉപാധികളില്ലാത്ത ഏറ്റവും നല്ല സേവനപ്രവർത്തനങ്ങളാണ് കാഴ്ചവെച്ചതെന്ന് പ്രസിഡന്‍റ് ചാൾസ് പോൾ പറഞ്ഞു.

ചടങ്ങില്‍ യുഎഇയില്‍ നിന്നും വിടപറയുന്ന, കോണ്‍സുലേറ്റ് ജനറല്‍, വിപുല്‍ ഐ എഫ് എസിന് യാത്രയപ്പിന്‍റെ ഭാഗമായി അക്കാഫ് സാരഥികള്‍ സ്നേഹോപഹാരം നല്‍കി.
ട്രഷറർ റിവ ഫിലിപ്പോസ് നന്ദി രേഖപ്പെടുത്തി.

Leave a Reply