ഗള്‍ഫ് ഗേറ്റ് പുതിയ ഓഫീസിലേക്ക് പ്രവ‍ർത്തനം മാറ്റി

0
538

ദുബായ് ഗള്‍ഫ് ഗേറ്റിന്‍റെ ബ‍ർദുബായിലെ ഓഫീസ് ഉപഭോക്താക്കളുടെ സൗകര്യാർത്ഥം, ഓഫീസ് പ്രവർത്തനം മാറ്റി. ദുബായ് ബാങ്ക് സ്ട്രീറ്റിലെ ഓറിയന്‍റല്‍, ഹൗസ് നമ്പ‍ർ വണ്ണിലെ ഗ്രൗണ്ട് ഫ്ളോറിലാണ് വെള്ളിയാഴ്ച മുതല്‍ പ്രവ‍‍ർത്തനം തുടങ്ങിയത്. ഗള്‍ഫ് ഗേറ്റ് എം ഡി സക്കീ‍ർ ഹുസൈന്‍റെ മകന്‍ മസൂദ് സക്കീ‍ർ ഹുസൈനാണ് പുതിയ ഓഫീസിന്‍റെ ഉദ്ഘാടനം നിർവ്വഹിച്ചത്. സക്കീർ ഹുസൈന്‍റെ ഭാര്യ, രജില സക്കീർ ഹുസൈന്‍, മക്കളായ, ഷഹല സക്കീർ ഹുസൈന്‍,ഷിഫ് ലാ സക്കീർ ഹൂസൈന്‍ തുടങ്ങിയവരും സന്നിഹിതരായിരുന്നു.

പുതിയ ഓഫീസില്‍ പ്രവർത്തനം ആരംഭിച്ചതിന്‍റെ സന്തോഷസൂചകമായി, ഉപഭോക്താക്കള്‍ക്ക്, സ്പെഷല്‍ ഓഫർ നല്‍കുമെന്നും ഗള്‍ഫ് ഗേറ്റ് അധികൃതർ അറിയിച്ചു. കഷണ്ടിമൂലം വിഷമിക്കുന്നവ‍ർക്ക്, അതിന് പരിഹാരംകാണുകയെന്നുളളതാണ്, ഗള്‍ഫ് ഗേറ്റ് എന്നും ലക്ഷ്യം വച്ചിട്ടുളളത്. അതുകൊണ്ടുതന്നെ, വിവിധതരത്തിലുളള സ്കിന്‍ പാച്ചസ് കൊണ്ടുവന്ന്, ഉപഭോക്താക്കളുടെ സംതൃപ്തിനേടാന്‍ ഇക്കാലയളവില്‍ സാധിച്ചിട്ടുണ്ട്. കോവിഡ് പശ്ചാത്തലത്തില്‍ കർശന സുരക്ഷാ മുന്‍ കരുതലുകള്‍ പാലിച്ചുകൊണ്ടാണ് ഗള്‍ഫ് ഗേറ്റിന്‍റെ പ്രവ‍ർത്തനം. ഗള്‍ഫ് ഗേറ്റ് മാനേജർ നൗഷാദ്, സുബൈർ, കൃഷ്ണന്‍,സലീം, രതീഷ്, തുടങ്ങിയവരും ഉദ്ഘാടനചടങ്ങില്‍ പങ്കെടുത്തു. രാവിലെ 9 മണിമുതല്‍, രാത്രി 10 മണിവരെയാണ് പ്രവർത്തനം. സേവനം ആഗ്രഹിക്കുന്നവർക്ക്,മുന്‍കൂർ ബുക്കിംഗിനായി, 0506767312 വാട്സ് അപ്പ് നമ്പറിലൂടെയും, ബന്ധപ്പെടാം

Leave a Reply