അബുദബിയിലേക്ക് പ്രവേശിക്കണമെങ്കില്‍ കോവിഡ് നെഗറ്റീവ് ടെസ്റ്റ് റിസല്‍ട്ട് വേണം.

0
273

യുഎഇയിലെ മറ്റ് എമിറേറ്റുകളില്‍ നിന്ന്, താമസക്കാ‍ർക്കും സന്ദ‍ർശകർക്കും അബുദബി എമിറേറ്റിലേക്ക് പ്രവേശിക്കണമെങ്കില്‍ കോവിഡ് നെഗറ്റീവ് ടെസ്റ്റ് റിസല്‍ട്ട് വേണമെന്ന് അധികൃതർ. സന്ദ‍ർശനത്തിന്‍റെ 48 മണിക്കൂറിനുളളിലെ റിസല്‍ട്ടാണ് വേണ്ടത്. അല്‍ ഹോസന്‍ ആപ്പുവഴിയുളളതോ, ആശുപത്രികളില്‍ നിന്നുമുളളതോ ആയ സന്ദേശം അധികൃതരെ കാണിക്കണം. കോവിഡ് വ്യാപനം തടയാനുളള മുന്‍കരുതല്‍ നടപടികള്‍, മാസ്കും ഗ്ലൗസും ധരിക്കുക, സാനിറ്റൈസർ ഉപയോഗിക്കുകയെന്നുളളതെല്ലാം തുടരും. പ്രതിരോധ നടപടികള്‍ ഫലപ്രദമായി മുന്നോട്ടുപോകുന്നതിന്‍റെ അടിസ്ഥാനത്തിലാണ്, അബുദബി എമ‍ർജന്‍സി ക്രൈസിസ് ആന്‍റ് ഡിസാസ്റ്റർ കമ്മിറ്റി ഇത്തരത്തിലൊരു തീരുമാനമെടുത്തത്. നിലവില്‍ അബുദബിയിലേക്ക് പ്രവേശിക്കണമെങ്കില്‍ പോലീസില്‍ നിന്ന് മുന്‍കൂർ അനുമതി വാങ്ങിയിരിക്കണം. ഇത് കൂടാതെയാണ് കോവിഡ് നെഗറ്റീവ് ടെസ്റ്റ് റിസല്‍ട്ട് വേണമെന്നുളള നിബന്ധന.

Leave a Reply