കെ എം സി സി കാസർക്കോട്‌ മണ്ഡലം കമ്മറ്റിയുടെ ചാർട്ടർ വിമാനം കണ്ണൂരിലേക്ക് സർവ്വീസ് നടത്തി

0
277

ദുബായ്‌: കോവിഡ്‌ പ്രതിസന്ധിയില്‍,‌ അശ്വാസമായി ‘നാടാണയാം കരുതലോടെ’ എന്ന ശീർഷകത്തിൽ ദുബായ് കെ എം സി സി കാസ‍ർഗോഡ് മണ്ഡലം കമ്മിറ്റി ഒരുക്കിയ ചാർട്ടേർഡ് വിമാനം കണ്ണൂരിലേക്ക് സ‍ർവ്വീസ് നടത്തി. ശനിയാഴ്ച (27.5.2020) ‌ വൈകുന്നേരം ഷാർജയിൽ നിന്നും കണ്ണൂരിലേക്കാണ്‌ എയർ അറേബ്യ വിമാനം സ‍ർവ്വീസ് നടത്തിയത്.‌‌. ഗർഭിണികളും സന്ദ‍ർശകവിസയില്‍ വന്ന് തിരിച്ച്‌ പോകാനാവാത്തവരും ജോലി നഷ്ടപ്പെട്ട്‌ ദുരിതത്തിലായവരും വിദ്യാർത്ഥികളുമുൾപ്പെടെയുള്ള 170 യാത്രക്കാരാണ്‌ കെ എം സി സി വിമാനത്തിൽ സുരക്ഷിതമായി നാടണഞ്ഞത്‌.

യു എ ഇ കെ എം സി സി ജനറൽ സെക്രട്ടറി നിസാർ തളങ്കര ഫ്ലാഗ്‌ ഓഫ് കർമം നിർവഹിച്ചു. കെ എം സി സി കാസറഗോഡ് ജില്ലാ ജനറൽ സെക്രട്ടറി സലാം കന്യപ്പാടി, ജില്ല ഓർഗനൈസിംഗ് സെക്രട്ടറി അഫ്സൽ മൊട്ടമ്മൽ, ഷർജ്ജ കെ എം സി സി ജില്ല പ്രസിഡന്‍റ്‌ ജമാൽ ബൈത്താൻ തുടങ്ങിവയർ യാത്രക്കാർക്ക്‌ യാത്രാ മംഗളങ്ങൾ നേർന്നു. യാത്രക്കാർക്ക്‌ സാനിറ്ററി-സേഫ്റ്റി കിറ്റുകൾക്ക്‌ പുറമെ കാസർക്കോടിന്‍റെ തനത്‌ രുചിയിലുള്ള ഭക്ഷണങ്ങൾ അടങ്ങിയ യാത്രാ കിറ്റുകളും നൽകി.

മണ്ഡലത്തിൽ നിന്നുള്ള അഞ്ചൂറോളം യാത്രക്കാരെ ജില്ലാ സംസ്ഥാന കമ്മറ്റികൾ ചാർട്ട്‌ ചെയ്ത വിവിധ വിമാനങ്ങളിലായി നാട്ടിൽ എത്തിക്കുന്നതിനുള്ള സജ്ജീകരണങ്ങളും മണ്ഡലം കമ്മറ്റിയൊരുക്കി.
ആയിരത്തിലധികം ആളുകളാണ് നാടണയാൻ താൽപര്യം പ്രകടിപ്പിച്ച്‌ മണ്ഡലം കമ്മിറ്റി മുഖേനെ രജിസ്റ്റർ ചെയ്തിരുന്നത്‌. അവരുടെ പ്രതീക്ഷകൾക്കൊത്ത്‌ ഉത്തരവാദിത്തം നിറവേറ്റാനായതിൽ ചാരിതാർത്ഥ്യമുണ്ടെന്ന് മണ്ഡലം കമ്മറ്റി‌ ഭാരവാഹികളായ ഫൈസൽ പട്ടേൽ, പിഡി നൂറുദ്ദീൻ, സത്താർ ആലമ്പാടി, സിദ്ധീഖ്‌ ചൗക്കി, സുബൈർ അബ്ദുല്ല,മുനീഫ്‌ ബദിയടുക്ക, സഫ്‌വാൻ അണങ്കൂർ, സുഹൈൽ കോപ്പ, ഉപ്പി കല്ലങ്കൈ ശിഹാബ്‌ നായർമ്മാർമ്മൂല, സമീൽ കൊറക്കോട്‌, ജാബിർ കെ എൻ, സർഫ്രാസ്‌ റഹ്മാൻ തുടങ്ങിയവർ അറിയിച്ചു.

Leave a Reply