ഷാർജ പോലീസ് രക്ഷയായത് 280 ഇന്ത്യന്‍ തൊഴിലാളികള്‍ക്ക്

ഷാർജ പോലീസിന്‍റെ നന്മ രക്ഷയായത് 280 ഇന്ത്യാക്കാരായ തൊഴിലാളികള്‍ക്ക്. ജോലി നഷ്ടമായ, വിവിധ കമ്പനികളിലെ ഇന്ത്യന്‍ തൊഴിലാളികളെയാണ് ഷാർജപോലീസ് പുനരധിവസിപ്പിച്ചത്. ഷാർജ പോലീസ് കമാന്‍റർ ഇന്‍ ചീഫ് മേജർ ജനറല്‍, സെയ്ഫ് അല്‍ സറി അല്‍ ഷംസിയുടെ നിർദ്ദേശപ്രകാരമായിരുന്നു, പ്രവർത്തനങ്ങള്‍. റേഡിയോ പ്രോഗ്രാമിലൂടെയാണ് തൊഴിലാളികളുടെ ദുരിത ജീവിതത്തെ കുറിച്ച് ഷാർജ പോലീസ് അറിയാനിടയായത്. പണിതീരാത്ത കെട്ടിടത്തില്‍, ഈ കടുത്ത ചൂടില്‍ കഴിയുകയായിരുന്നു തൊഴിലാളികള്‍.ഷാർജ പോലീസ് അക്കാദമി സെന്‍ററിലും മറ്റിടങ്ങളിലുമായാണ്, തൊഴിലാളികള്‍ക്ക് താമസമൊരുങ്ങിയത്.

Leave a Reply