ദുബായ് ക്രീക്ക് ഹാർബറിലേക്കുളള പുതിയ പാലം തുറന്നു.

0
287

ദുബായ് ക്രീക്ക് ഹാർബറിലേക്കുളള, പുതിയ ഫ്ളൈ ഓവർ തുറന്നു. 740 മീറ്റർ ദൈർഘ്യമുളള ഫ്ളൈ ഓവർ ശനിയാഴ്ചയാണ് തുറന്നുകൊടുത്തത്. ഇരുവശങ്ങളിലേക്കും, രണ്ട് നാല് വരിവീതമുളള പാതയിലൂടെ മണിക്കൂറില്‍, 7500 വാഹനങ്ങള്‍ക്ക് സഞ്ചരിക്കാമെന്ന്, ആ‍ർ ടി എ ചെയർമാന്‍ മാത്തർ അല്‍ തായർ പറഞ്ഞു.

ഷെയ്റ് റാഷിദ് ബിന്‍ സയ്യീദ് നവീകരണ പദ്ധതിയുടെ ഭാഗമായാണ്, ഫ്ലൈ ഓവർ തുറന്നത്. 2022 അവസാനത്തോടെ പദ്ധതി പൂ‍ർത്തിയാക്കാനാണ് ലക്ഷ്യമിടുന്നത്. ഇതോടെ, ദുബായ് അലൈന്‍ റോഡ്,ഷെയ്ഖ് സായിദ് റോഡ്, ദുബായ് അലൈന്‍ റോഡ്, എന്നിവയ്ക്കിടയിലെ സഞ്ചാര സമയം കുറയും. പുതിയ പാലം, ദുബായ് ക്രീക്ക് ഹാർബർ, ദുബായ് ക്രീക്ക് എന്നിവിടങ്ങളിലേക്ക് എത്താനുളള ദുബായ് അലൈന്‍ റോഡ്, അല്‍ ഖെയ്ല്‍ റോഡ് എന്നീ റോഡുകളെ ബന്ധിപ്പിക്കാന്‍ സഹായകമാകും.

Leave a Reply