നീങ്ങിയത്, സഞ്ചാര നിയന്ത്രണങ്ങള്‍, പ്രതിരോധനിർദ്ദേശങ്ങള്‍ മാറ്റിയിട്ടില്ല, ലംഘിച്ചാല്‍ പിഴ

0
234

യുഎഇയില്‍ , കഴിഞ്ഞ ദിവസം 387 പേരിലാണ് , കോവിഡ് 19 പുതുതായി സ്ഥിരീകരിച്ചത്. 365 പേർക്ക് രോഗം ഭേദമായി. ഇതോടെ യുഎഇയില് ഇതുവരെ 47,365 പേരിലാണ് കോവിഡ് 19 രോഗം സ്ഥിരീകരിച്ചിട്ടുളളത്. 52,527 പേരില് നടത്തിയ ടെസ്റ്റിലാണ് 387 പേർക്ക് രോഗബാധ കണ്ടെത്തിയത്. ഇതുവരെ രോഗം ഭേദമായത് 35834 പേരിലാണ്. 311 പേരുടെ മരണവും കഴിഞ്ഞ ദിവസം റിപ്പോർട്ട് ചെയ്തു.
അതേസമയം, അണുനശീകരണ പ്രവ‍ർത്തനങ്ങള്‍ അവസാനിച്ചതോടെ നിയമലംഘനങ്ങള്‍ വർദ്ധിച്ചുവെന്ന് ആരോഗ്യമന്ത്രാലയം. പ്രതിരോധ നിർദ്ദേശങ്ങള്‍ അവഗണിക്കുന്നവർക്ക്, പിഴയും, മറ്റ് നിയമനടപടികളുമുണ്ടാകുമെന്ന് അധികൃതർ ഓർമ്മപ്പെടുത്തി. സാമൂഹിക അകലം പാലിക്കുക, മാസ്ക് ധരിക്കുക, ഇത് രണ്ടും നിർബന്ധമാണ്. കാറില് സഞ്ചരിക്കാവുന്ന പരമാവധി ആളുകളുടെ എണ്ണം മൂന്നാണ്. കൂടുതല്‍ ആളുകളെ കയറ്റിയാല്‍, ഡ്രൈവർക്ക്, 3000 ദിർഹമാണ് പിഴ. കാറില്‍ മാസ്ക് ധരിച്ചില്ലെങ്കിലും 3000 ദിർഹം പിഴകിട്ടും. സ്വകാര്യവാഹനങ്ങളിലും, മൂന്ന് പേർ മാത്രമാണ്, അനുവദനീയം. കുടുംബവുമായി സഞ്ചരിക്കുമ്പോള്‍ ഇളവുണ്ട്. സാമൂഹിക അകലം പാലിച്ചില്ലെങ്കിലും, 3000 ദിർഹമാണ് പിഴ. മാളുകളിലും, റീട്ടെയ്ലില് ഔട്ട്ലെറ്റുകളിലും, കോഫീ ഷോപ്പുകളിലും, ജിമ്മിലുമൊക്കെ സാമൂഹിക അകലം പാലിച്ചില്ലെങ്കില് നല്കേണ്ടിവരിക, 5000 ദിർഹം പിഴയാണ്. പാർട്ടികള് സംഘടിപ്പിച്ചാല്‍ ആതിഥേയന്, 10,000 ദിർഹവും, അതിഥി 5000 ദിർഹവും പിഴയടക്കേണ്ടിവരും. ഗുരുതരമായ നിയമലംഘനങ്ങളാണെങ്കില്‍ ഒരുലക്ഷം ദിർഹം വരെ പിഴയും ആറുമാസത്തെ തടവുമാണ് ശിക്ഷ.

മറ്റ് നിയമലംഘനങ്ങളും പിഴയും

നിയമം ലംഘിച്ച് സ്വകാര്യമായി ട്യൂഷനെടുത്താല്‍ ട്യൂട്ടർക്ക് 30,000 ദിർഹം, ട്യൂട്ടറെ അതിഥിയാക്കിയവർക്ക് 20,000 ദിർഹം
ജോലി സ്ഥലങ്ങളില്‍- റസ്റ്ററന്‍റുകളില്‍-മറ്റിടങ്ങളില്‍ സാമൂഹിക അകലം പാലിക്കാതിരുന്നാല്‍, വ്യക്തിക്ക്,മൂവായിരം ദിർഹവും, സ്ഥാപനങ്ങള്‍ക്ക് 5000 ദിർഹവും

ജോലി സ്ഥലങ്ങളില്‍ മാസ്ക് ധരിക്കാതിരുന്നാല്‍, വ്യക്തിക്ക് 500 ദിർഹം, കമ്പനിക്ക് 5000 ദി‍ർഹം
ഹോം ക്വാറന്‍റീന്‍ നിർദ്ദേശങ്ങള്‍ ലംഘിച്ചാല്‍, 50,000 ദിർഹം പിഴ
കോവിഡ് 19 ട്രാക്കിംഗ് ആപ്പ് ഡൗണ്‍ലോഡിംഗിനു വിസമ്മതിച്ചാല്‍, 10,000 ദിർഹം പിഴ
കോവിഡ് ടെസ്റ്റിന് വിസമ്മതിച്ചാല്‍, 5000 ദിർഹം പിഴ

Leave a Reply