പ്രവാസി മടക്കവുമായി ബന്ധപ്പെട്ടുളള കേരളത്തിന്റെ നിർദ്ദേശങ്ങള്‍ അംഗീകരിക്കാതെ കേന്ദ്രം. ട്രൂനാറ്റ് പരിശോധന അപ്രായോഗികം എന്നുളളതാണ് കേന്ദ്രത്തിന്റെ നിലപാട്. രോഗികള്‍ക്കായി പ്രത്യേക വിമാനമെന്നുളളതും ബുദ്ധിമുട്ടാണെന്നാണെന്നും കേന്ദ്രം അറിയിച്ചു. എംബസികളുമായി നടത്തിയ ആശയവിനിമയത്തിന്റെ അടിസ്ഥാനത്തിലാണ് ഇക്കാര്യങ്ങള്‍ അറിയിച്ചിരിക്കുന്നത്. ഓരോ രാജ്യങ്ങള്‍ക്കും ഇക്കാര്യത്തിലുളള നിലപാട് വ്യോമയാന മന്ത്രാലയം വ്യക്തമാക്കുന്നു. നിലവില്‍ റാപ്പിഡ് ടെസ്റ്റാണ് യുഎഇയില്‍ നടക്കുന്നത്. കോവിഡ് ബാധയുണ്ടെങ്കില്‍ യാത്ര ചെയ്യാന്‍ യുഎഇ അനുവദിക്കില്ല. അതുകൊണ്ടുതന്നെ രോഗികള്‍ക്കായി പ്രത്യേക വിമാനമെന്നുളളത് യുഎഇയില്‍ പ്രായോഗികമല്ല. ബഹ്റൈനും സൗദി അറേബ്യയും ട്രൂനാറ്റ് പരിശോധന അപ്രായോഗികമാണെന്ന് അറിയിച്ചിട്ടുണ്ടെന്നും വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കുന്നു.