പ്രവാസികളായ മലയാളികളോടുള്ള ഇടത് സർക്കാറിൻ്റെ മനുഷ്യത്വ രഹിത നിലപാട്: 2000 കേന്ദ്രങ്ങളിൽ നാളെ നിൽപ്പ് സമരം – കാൽ ലക്ഷം പേർ അണിനിരക്കും.

0
410


മലപ്പുറം: പ്രവാസികളോട് കേരള സർക്കാർ കാണിക്കുന്ന മനുഷ്യത്വരഹിതമായ നിലപാടു തിരുത്തണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് നാളെ (തിങ്കൾ )ജില്ലയിലെ 2000 കേന്ദ്രങ്ങളിൽ നിൽപ്പ് സമരം സംഘടിപ്പിക്കുവാൻ ജില്ലാ മുസ്‌ലിംലീഗ് കമ്മിറ്റി തീരുമാനിച്ചു .ഈ സമര പരിപാടിയിൽ പാർട്ടി പ്രവർത്തകരും പ്രവാസികളുടെ കുടുംബാംഗങ്ങളും ആയ കാൽ ലക്ഷം അംഗങ്ങൾ അണിനിരക്കും –
ഇടതുസർക്കാർ പ്രവാസികളോട് കാണിക്കുന്ന ദ്രോഹo അവസാനിപ്പിച്ച് അവരെ ജന്മനാട്ടിലേക്ക് തിരിച്ചു വരുന്നതിനുള്ള തടസ്സങ്ങൾ നീക്കുന്നത് വരെ വിവിധ തലങ്ങളിലുള്ള വ്യത്യസ്തങ്ങളായ സമര പരിപാടികളുമായി മുന്നോട്ടു പോവാൻ മുസ്ലിം ലീഗ് ജില്ലാ കമ്മിറ്റി തീരുമാനിച്ചു –
പ്രസിഡണ്ട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങൾ അധ്യക്ഷത വഹിച്ചു – ഭാരവാഹികളായ അഡ്വ :യു.എ.ലത്തീഫ് , അഷ്റഫ് കോക്കൂർ, എംകെ ബാവ ,എം.എ.ഖാദർ ,സി, മുഹമ്മദലി, പി എ.റഷീദ്, എം.അബ്ദുല്ലക്കുട്ടി, ഉമ്മർ അറക്കൽ, സലീം കുരുവമ്പലം, ഇസ്മായീൽ മൂത്തേടം, കെ എം ഗഫൂർ, പി.കെ.സി.അബ്ദുറഹ്മാൻ, നൗഷാദ് മണിശ്ശേരി പ്രസംഗിച്ചു.

Leave a Reply