ഗ്ലോബൽ കേരള പ്രവാസി അസോസിയേഷൻ യൂ എ ഇ ചാപ്റ്റർ ,പ്രവാസിക്ക് ഒരു കൈത്താങ്.

0
441

കഴിഞ്ഞ മൂന്നുമാസമായി, ദുരിതം അനുഭവിക്കുന്നവരുടെ ഇടയില്‍ പ്രവർത്തിക്കുകയാണ് ഗ്ലോബൽ കേരള പ്രവാസി അസോസിയേഷൻ (GKPA). പ്രവാസിക്ക് ഒരു കൈത്താങ്ങ് എന്ന ആപ്ത വാക്യം അന്വർത്ഥമാക്കികൊണ്ടാണ് ജികെപിഎയുടെ പ്രവർത്തനം. നാനൂറിലധികം പേർക്ക് ഭക്ഷണ കിറ്റുകള്‍ കുടുംബങ്ങള്‍ക്കും വ്യക്തികള്‍ക്കുമായി GKPA കോർ കമ്മിറ്റിയുടെ നേരിട്ടുള്ള നേതൃത്വത്തിലും,നൂറിൽ പരം കിറ്റുകൾ സോൺ, ഏരിയ കമ്മിറ്റികളുടെ സഹകരണത്തിലും നല്കി കഴിഞ്ഞു. കോവിഡ് മഹാമാരിയേക്കാള്‍ വലുതാണ്, വിശപ്പെന്ന് തിരിച്ചറിഞ്ഞാണ് ജികെപിഎ വോളണ്ടിയർമാരുടെ പ്രവർത്തനം. കോവിഡ് ഹെല്പ് ഡെസ്കിലൂടെ നിരവധി ആളുകൾക്ക് മാർഗനിർദേശം നൽകുവാനും,വിളിച്ചു ആശ്വസിപ്പിക്കാനും, ടെസ്റ്റുകൾ നടത്തിപ്പിച്ചു കൊടുക്കുവാനും, മരുന്നുകൾ എത്തിച്ചു നൽകുവാനും മുൻ നിരയിൽ ഡോക്ടർമാർ, നഴ്സുമാർ, വക്കീലന്മാർ, പാരാ മെഡിക്കൽ അംഗങ്ങൾ എന്നിവർ ഉൾപ്പെട്ട നല്ലൊരു ടീം പ്രവൃത്തിച്ചു വരുന്നു.ദുരിത മേഖലകളിൽ GKPA തനതു പ്രവർത്തന ശൈലിയിൽ വളരെയേറെ മികച്ച പ്രവർത്തനം നടത്തുവാൻ സാധിച്ചു. ജികെപിഎയുടെ നേതൃത്വത്തില് ചാർട്ടർ ഫ്ളൈറ്റിനായുളള ശ്രമങ്ങള് പുരോഗമിക്കുകയാണ്. ഇതിനിടെ മറ്റു ഏജൻസികളുമായി സഹകരിച്ചു നൂറോളം പേരെ ഇതിനകം നാട്ടിലെത്തിച്ചുകഴിഞ്ഞു ജികെപിഎ.

Leave a Reply