ദുബായ് – അജ്‌മാൻ പാലക്കാട് ജില്ല കെ എം സി സി ചാർട്ടേഡ് ഫ്ലൈറ്റ് ; 180 പേർ നാടണഞ്ഞു.

0
210

ദുബായ് :ദുബായ് കെ.എം.സി.സി പാലക്കാട് ജില്ല കമ്മിറ്റിയും അജ്‌മാൻ കെ.എം.സി.സി പാലക്കാട് ജില്ല കമ്മിറ്റിയും നാഷണൽ യു.എ.ഇ കെ.എം.സി.സിയുടെ സഹകരണത്തോടെ റാസ് അൽ ഖൈമയിൽ നിന്നും കോഴിക്കോട്ടേക്ക് ചാർട്ട് ചെയ്‌ത വിമാനം ജില്ലയിലെ 180 പേർക്ക് തുണയായി .

ജില്ലാ കെ.എം.സി.സിയിലൂടെ രെജിസ്റ്റർ ചെയ്ത ആയിരങ്ങളിൽ നിന്നും തെരഞ്ഞെടുത്തവരെ അൽ ഹിന്ദ് ട്രാവൽസിന്‍റെ പിന്തുണയോടെ സ്‌പൈസ് ജെറ്റുമായി സഹകരിച്ചാണ് ഫ്ലൈറ്റ് ചാർട്ട് ചെയ്തത് . സന്ദർശന വിസയിലെത്തി കുടുങ്ങിപ്പോയവർ , ജോലി നഷ്ടപ്പെട്ടവർ , രോഗികൾ , ഗർഭിണികൾ , കുട്ടികൾ ഉൾപ്പെടെ 180 യാത്രക്കാരുടെ ലിസ്റ്റ് മുൻ ഗണനാ ക്രമത്തിൽ തയ്യാർ ചെയ്തതാണ് .

ദുബായ് – അജ്‌മാൻ പാലക്കാട് ജില്ല നേതാക്കളായ പി കെ അൻവർ നഹ , മുഹമ്മദ് പട്ടാമ്പി , ഫൈസൽ തുറക്കൽ , സന ഷംസുദ്ധീൻ ,ജംഷാദ് മണ്ണാർക്കാട് , അസീസ് തലക്കശ്ശേരി, നജീബ് ഷൊർണൂർ , അഡ്വ . ആഷിഖ് കോട്ടോപ്പാടം , ഉമ്മർ തട്ടത്താഴത്ത് , ജലാലുദ്ധീൻ കല്പാത്തി , നാസർ പടുവിൽ , ടി എം എ സിദ്ധീഖ് , അൻവർ ഹല , മഹ്‌റൂഫ് കൊഴിക്കര , മുഹമ്മദാലി നാലകത്ത് , സി വി അലി , അജ്മൽ നിയാസ് തുടങ്ങിയവർ വിവിധ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി .

ജില്ലാ കമ്മിറ്റിക്ക് കീഴിൽ വിവിധ മണ്ഡലം കമ്മിറ്റികളും വരും ദിവസങ്ങളിൽ ഫ്ലൈറ്റ് ചാർട്ട് ചെയ്ത് നിരവധി പേരെ നാട്ടിലെത്തിക്കാനുള്ള തയ്യാറെടുപ്പിലാണ് .

Leave a Reply