ജീവനക്കാർക്ക് നാട്ടിലെത്താൻ ചാർട്ടർ വിമാനമൊരുക്കി മലയാളി സംരംഭകൻ

0
164

ദുബായ് :കോവിഡ് യാത്ര നിയന്ത്രണങ്ങളെ തുടർന്ന് നാട്ടിലേക്കെത്താൻ വിഷമിച്ച ജീവനക്കാർക്കായി പ്രത്യേക വിമാനം ചാർട്ടർ ചെയ്ത് മലയാളി സംരംഭകൻ . ജിസിസി രാജ്യങ്ങളിൽ, ലണ്ടനിലും,ഇറ്റലിയിലുമായി
പ്രവർത്തിക്കുന്ന പ്രമുഖ അറബ് വസ്ത്ര നിർമാതാക്കളായ തിലാൽ ഗ്രുപ്പിന്‍റെ
മാനേജിംഗ് ഡയറക്ടർ സി അബ്ദുൽസ്സലാം ഹസനാണ് മൂന്ന് മാസത്തെ ലീവനുവദിച്ച് ജീവനക്കാരെ നാട്ടിലെത്തിച്ചത്.കഴിഞ്ഞ ദിവസം റാസൽഖൈമയിൽ നിന്ന് കോഴിക്കോട്ടേക്ക് ഒരുക്കിയ വിമാനത്തിൽ ഏറെ പ്രയാസം അനുഭവിച്ചിരുന്ന ചിലർക്കും അവസരം നൽകി. ആകെ മെത്തം 179 യാത്രക്കാരെയാണ് ഈ മലയാളി വ്യവസായി നാട്ടിലെത്തിച്ചത്.ക്വാറന്റീൻ ഉൾപ്പെടെ എല്ലാം സൗകര്യങ്ങളും ഒരുക്കിയാണ് ഇവരെ നാട്ടിൽ എത്തിച്ചിരിക്കുന്നത് .കൊറോണോ വൈറസ് നിയന്ത്രണങ്ങളെ തുടർന്ന് തിലാൽ ഗ്രുപ്പിന്‍റെ ഷോപ്പുകളിൽ സാമൂഹിക അകലം ഉറപ്പാക്കുന്നതിന്‍റെ ഭാഗമായും കൂടിയാണ് മൂന്ന് മാസത്തെ വാർഷിക അവധി നൽകി് ജീവനക്കാരെ നാട്ടിലേക്ക് അയച്ചതെന്ന് എം ഡി അബ്ദുസ്സലാം സി പറഞ്ഞു. അവർക്ക് ലഭിക്കേണ്ട എല്ലാ ആനുകൂല്യങ്ങളും നൽകി കൊണ്ടാണ് ഇവരെ ഇദ്ദേഹം യാത്രയാക്കിയിരിക്കുന്നത്
നാട്ടിൽ പോയവർ തിരിച്ചെത്തിയാൽ മറ്റുള്ള ജീവനക്കാർക്ക് യാത്രയ്ക്ക് അവസരമൊരുക്കും .

കൊവിഡ് 19 പശ്ചാത്തലത്തിൽ പ്രയാസം അനുഭവിച്ചിരുന്ന നിരവധി പേർക്ക് ആവിശ്യമായ എല്ലാ സൗകര്യങ്ങളും സഹായങ്ങളും നൽകാൻ തിലാൽ ഗ്രുപ്പ് തുടക്കം മുതൽ തന്നെ മുന്നിലുണ്ടായിരുന്നു. ഇവരുടെ സഹായം കൊണ്ട് നിരവധി ആളുകൾ ഇതിന് മുൻപും നാടണഞ്ഞിരുന്നു.
ഗ്രുപ്പിന്റെ കീഴിൽ 1200 ലേറെ ജീവനക്കാർ ജോലി ചെയ്യുന്നുണ്ട് ഇവരിൽ ഭൂരിഭാഗവും മലയാളികളാണ്. കൊവിഡ് പ്രതിസന്ധിയിലും ഒരു ബുദ്ധിമുട്ടും അറിയിക്കാതെ ഇവരെ സംരക്ഷിച്ചു വരുന്നു ഈ മലയാളി

Leave a Reply