ആമർ കാൾ സെന്‍റ‍ർ- സ്വീകരിച്ചത് 1,133,000 ലധികം അന്വേഷണങ്ങൾ

0
179

ദുബായ്:ദുബായിലെ ജനറൽ ഡയറക്ടറേറ്റ് ഓഫ് റെസിഡൻസി ആൻഡ് ഫോറിനേഴ്‌സ് അഫയേഴ്‌സിന്‍റെ ആമർ ഹാപ്പിനസ് കോൾ സെന്‍റ‍ർ സ്വീകരിച്ചത്.1, 133, 000 ലധികം താമസ-കുടിയേറ്റ അന്വേഷണങ്ങളാണെന്ന് അധിക്യതർ. രാജ്യത്തിന് അകത്തും നിന്നും പുറത്തു നിന്നുമായി
ഈവർഷം ജനുവരി മുതൽ മെയ് അവസാനം വരെയുള്ള കാലയളവിലാണ് ഇത്ര അധികം ആളുകൾ വിവരങ്ങൾക്കായി സെന്‍ററിനെ സമീപിച്ചത്.ടെലിഫോൺ മുഖനെയും, ഇ-മെയിൽ വഴിയുമാണ് ദുബായ് വിസാ നടപടികളുമായുള്ള അന്വേഷണങ്ങൾക്കും, സംശയങ്ങൾക്കും ഉപഭോക്താക്കൾ ബന്ധപ്പെട്ടതെന്ന് ജിഡിആർഎഫ്എ മേധാവി മേജർ ജനറൽ മുഹമ്മദ്‌ അഹ്‌മദ്‌ അൽ മറി പറഞ്ഞു.8005111 എന്നതാണ് ദുബൈയിലെ വിസാ അന്വേഷണങ്ങൾക്കുള്ള ടോൾഫ്രീ നമ്പർ.

കോവിഡ് നിയന്ത്രങ്ങളിൽപ്പെട്ട് വിദേശ രാജ്യങ്ങളിൽ കുടുങ്ങിക്കിടക്കുന്ന 200,000 ലധികം വരുന്ന യുഎഇ താമസ വിസക്കാരുടെ തിരിച്ചുവരവിന് അനുസൃതമായി- വിവരങ്ങൾ അറിയാൻ കേന്ദ്രത്തിലെ ജീവനക്കാരുടെ എണ്ണം വർദ്ധിപ്പിച്ചതായി ജിഡിആർഎഫ്എ ദുബായ് ഡയറക്ടർ ജനറൽ മേജർ ജനറൽ മുഹമ്മദ് അഹമ്മദ് അൽ മറി അറിയിച്ചു.

വിദേശങ്ങളിൽ നിന്ന് മടങ്ങിവരുന്നതിനുള്ള അനുമതി നേടുന്നതിനുള്ള നടപടിക്രമങ്ങളെക്കുറിച്ചുള്ള അന്വേഷണങ്ങൾക്ക് മറുപടി നൽകാൻ 7 ഭാഷകൾ സംസാരിക്കുന്ന 100 ലധികം ജീവനക്കാർ സേവന സന്നദ്ധരായി ആമർ കാൾ സെന്ററിലുണ്ട്. 2020 -ത്‌ വർഷത്തെ കാൾ സെന്ററിന്റെ വർധിച്ച സേവന -സൂചകങ്ങൾ ഉപഭോക്താകൾ ആമർ ഹാപ്പിനസ് കാൾ സെന്ററിനെ ഫലപ്രദമായി ഉപയോഗപ്പെടുത്തുന്നു എന്നതാണ് സൂചിപ്പിക്കുന്നതെന്ന് അദ്ദേഹം വെളിപ്പെടുത്തി.

അസാധാരണമായ ആശയവിനിമയത്തിന്റെ വർഷമായിരുന്നു വകുപ്പിനെ സംബന്ധിച്ചോളം 2020. കൊവിഡ് 19 പശ്ചാത്തലത്തിൽ യുഎഇ യിലുണ്ടായ വിസാ മാറ്റങ്ങളെ കുറിച്ചും, മറ്റു സംശയങ്ങളെ കുറിച്ചും ഉപഭോക്താവിന് വ്യക്തവും, സുതാര്യവും കൃത്യവുമായ ഉത്തരങ്ങൾ നൽകുന്നതിന് വേണ്ടി ജീവനക്കാർക്ക് മികച്ച മാർഗ നിർദ്ദേശവും, പരിശീലനവും നൽകിയിട്ടുണ്ട്. അതിനൊപ്പം തന്നെ ഇവിടെ ജീവനക്കാരുടെ എണ്ണവും ജിഡിആർഎഫ്എഡി വർധിപ്പിക്കുകയും ചെയ്തു. ജീവനക്കാരിൽ
93 ശതമാനവും അറബി, ഇംഗ്ലീഷ് ഭാഷകൾ കൈകാര്യം ചെയ്യുന്നവരാണ് .മറ്റു ഉദ്യോഗസ്ഥർ ഹിന്ദി, ഉറുദു, പേർഷ്യൻ, ഫിലിപ്പിനോ, ഫ്രഞ്ച് തുടങ്ങിയ ഭാഷകളിൽ ഉത്തരം നൽകാൻ കഴിയുന്നവരുമാണെന്ന്
ആമർ ഹാപ്പിനസ് കസ്റ്റമർ ഡിപ്പാർട്ട്മെന്റ് മേധാവി മേജർ സാലിം ബിൻ അലി പറഞ്ഞു.അതേസമയം തന്നെ ടെലിഫോൺ, ഇ-ചാറ്റ്, കോൾ റെക്കോർഡിംഗ് സംവിധാനങ്ങൾ എന്നിവയിലൂടെ ഉപഭോക്തൃ അന്വേഷണങ്ങളോട് പ്രതികരിക്കുന്നതിനായി (AVAYA) പ്രോഗ്രാമുകളിലൂടെ നിരവധി വിപുലമായ സംവിധാനങ്ങൾ കോൾ സെന്‍ററിലുണ്ടെന്ന് മേജർ വ്യക്തമാക്കി.

മൈക്രോസോഫ്റ്റ് ഡൈനാമിക്സ് സി‌ആർ‌എം പ്രോഗ്രാമിനും, പൊതുവായ അന്വേഷണങ്ങളോട് പ്രതികരിക്കാൻ ഞങ്ങൾക്ക് ഒരു നൂതന ഓട്ടോമേറ്റഡ് പ്രതികരണ സംവിധാനമുണ്ടെന്ന് മേജർ സാലിം ബിൻ അലി പറഞ്ഞു. കഴിഞ്ഞ മാസങ്ങളിൽ കേന്ദ്രത്തിന് ഒരു മില്യണിലധികം അന്വേഷണങ്ങൾ ലഭിച്ചു, കൂടുതലും താമസ വിസാ അന്വേഷണങ്ങൾ, പ്രവേശന അനുമതികൾ,വിസാ തുടർനടപടികളും, ദേശീയത, വിസ നില, സ്മാർട്ട് സേവനങ്ങൾ, ത്വാജുഡി സേവനവുമായി ബന്ധപ്പെട്ട പുതിയ നിർദ്ദേശങ്ങൾ എന്നിവയുമായി ബന്ധപ്പെട്ടുള്ള കാര്യങ്ങൾക്കാണ് കേന്ദ്രത്തെ സമീപിച്ചവരിൽ അധികവും. ദുബായിലെ വിസാ സംബന്ധമായ വിവരങ്ങൾക്ക് വിളിക്കേണ്ടത് ടോള്‍ ഫ്രീ നമ്പറായ 800 5111 എന്നതിലേക്കാണ്. രാജ്യത്തിന് പുറത്തുള്ളവർ 009714 313 9999 നമ്പറിൽ ബന്ധപ്പെടാം. 04 501 1111 എന്നതാണ് കേന്ദ്രത്തിന്‍റെ ഫാക്സ് നമ്പർ. amer@dnrd.ae എന്ന ഇമെയിൽ ഐഡിയിലൂടെയും ബന്ധപ്പെട്ടാൽ വിവരങ്ങൾ അറിയാൻ കഴിയും.

Leave a Reply