യുഎഇയില്‍ നിന്ന്, വിദേശയാത്ര അനുവദിക്കും, ജൂ‍ണ്‍ 23 മുതല്‍

0
971

യുഎഇയുടെ വിദേശകാര്യമന്ത്രാലയം, മിനിസ്ട്രി ഓഫ് ഫോറിന്‍ അഫയേഴ്സ് ആന്‍റ് ഇന്‍റേണല്‍ കോ‍ർപ്പറേഷന്‍, ജൂണ്‍ 23 മുതല്‍, രാജ്യത്ത് നിന്ന് വിദേശയാത്ര അനുവദിക്കുമെന്ന് വ്യക്തമാക്കി. കൃത്യമായ മാർഗനിർദ്ദേശങ്ങള്‍ പാലിച്ചായിരിക്കും, നടപടികള്‍. ഏതൊക്കെ രാജ്യങ്ങളിലേക്ക് യാത്ര ചെയ്യാം, ആർക്കൊക്കെ യാത്രാനുമതി ലഭിക്കും എന്നതടക്കമുളള കാര്യങ്ങള്‍ പിന്നീട് വ്യക്തമാക്കുമെന്നും, മന്ത്രാലയം പറഞ്ഞു. പാലിക്കേണ്ട സുരക്ഷാമുന്‍കരുതലുകള്‍ സംബന്ധിച്ചുളള കാര്യങ്ങളും പിന്നീട് അറിയിക്കും.

Leave a Reply