അബുദബിയില്‍ യാത്രാ നിയന്ത്രണം നീട്ടി.

0
246

അബുദബിയില്‍ യാത്രകള്‍ക്കുളള നിയന്ത്രണങ്ങള്‍, ഒരാഴ്ചത്തേക്ക് കൂടി നീട്ടി. ഇന്ന് മുതല്‍ (ജൂണ്‍ 16) ഒരാഴ്ചത്തേക്കാണ് നീട്ടിയത്. ജൂണ്‍ രണ്ട് മുതലാണ്, അബുദബിയില്‍ നിന്ന് പുറത്തുപോകുന്നതിനും, എമിറേറ്റിലെ നഗരങ്ങളക്കുളളില്‍ തന്നെയും യാത്രാനിയന്ത്രണം നിലവില്‍ വന്നത്.. അബുദബി അലൈന്‍ അല്‍ ദഫ്ര മേഖലകളിലേക്കും, ഇവിടെ നിന്ന് മറ്റിടങ്ങളിലേക്കും പോകുന്നതിനാണ് നിയന്ത്രണമുളളത്. സ്വദേശി പൌരന്മാർക്കുള്‍പ്പടെ എല്ലാവർക്കും ഇത് ബാധകമാണ്. ആശുപത്രി, അവശ്യസർവ്വീസ് മേഖലകള്‍ എന്നിവയില്‍ ജോലിചെയ്യുന്നവർക്ക്, ഇളവ് നല്കിയിട്ടുണ്ട്. കഴിഞ്ഞ രണ്ടാഴ്ചക്കിടെ 3,88,000 പേർക്ക് ടെസ്റ്റിംഗ് നടത്തിയതായും അബുദബി മീഡിയാ ഓഫീസ് വ്യക്തമാക്കി.

Leave a Reply