സൗദിയെ ലക്ഷ്യമിട്ടിരുന്നത് ഇറാനിയൻ മിസൈലുകൾ; യുഎൻ

0
305

കഴിഞ്ഞ വർഷം സൗദി അറേബ്യയിൽ നടന്ന നിരവധി ആക്രമണങ്ങളിൾ കണ്ടെടുക്കപ്പെട്ട ക്രൂയിസ് മിസൈലുകൾ ഇറാനിയൻ നിർമിതമെന്ന് ഐക്യരാഷ്ട്ര സെക്രട്ടറി ജനറൽ അന്റോണിയോ ഗുട്ടെറസ് സുരക്ഷാ സമിതിയെ അറിയിച്ചു.2019 നവംബറിലും 2020 ഫെബ്രുവരിയിലുമായി യുഎസ്സിൽ കണ്ടെടുത്ത നിരവധി ആയുധ വസ്തുക്കളും ഇറാനിയൻ നിർമിതമായിരുന്നുവെന്നും ഗുട്ടെറസ് കൂട്ടിച്ചേർത്തു.
പലതും ഇറാനിയൻ കമ്പനികളുടെ അടയാളങ്ങൾ ഉള്ളതാണെന്നും മറ്റു ചിലതിൽ ഫാർസി അടയാളങ്ങൾ ഉള്ളതായും ഗുട്ടെറസ് പറഞ്ഞു. മിക്കവയും 2016 ഫെബ്രുവരി മുതൽ 2018 ഏപ്രിലിനിടെ രാജ്യത്ത് എത്തിച്ചതാണ്.
ആണവായുധങ്ങൾ വികസിപ്പിക്കുന്നതിൽ ഇറാനെ തടയുന്നതിനായി 2015ൽ കരാർ ഉണ്ടാക്കിയിരുന്നു. ഇതിനു എതിരായിട്ടുള്ള നീക്കത്തെയാണ് പുതിയ വെളിപ്പെടുത്തലുകൾ സൂചിപ്പിക്കുന്നതെന്ന് ഗുട്ടെറസ് വ്യക്തമാക്കി. വർഷത്തിൽ രണ്ടു തവണ ഇറാൻ്റെ ആണവായുധ നിർമാണത്തെ കുറിച്ച് യുഎന്നിൽ ചർച്ച നടക്കാറുണ്ട്. മുഴുവൻ രാജ്യങ്ങളുടെയും സപ്പോർട്ടില്ലാതെ യുഎന്നിന് സ്വന്തമായി പ്രവർത്തിക്കാൻ സാധ്യമല്ലെന്ന് ഗുട്ടെറസ് പറഞ്ഞു.

Leave a Reply