രണ്ട് ലക്ഷം റെസിഡന്‍സി വിസക്കാരെ തിരിച്ച് കൊണ്ടുവരാന്‍ യുഎഇ

0
710

കോവിഡ് 19 വ്യാപന പശ്ചാത്തലത്തില്‍ വന്ന വിമാനയാത്രാവിലക്കില്‍, വിവിധ നാടുകളില്‍ കഴിയുന്ന യുഎഇ റെസിഡന്‍സി വിസയുളള രണ്ട് ലക്ഷം പേരെ തിരിച്ചുകൊണ്ടുവരാന്‍ യുഎഇ. വിദേശകാര്യമന്ത്രാലയത്തിന്‍റേയും ഫെഡറല്‍ അതോറിറ്റി ഫോർ ഐഡന്‍റിറ്റി ആന്‍റ് സിറ്റിസണ്‍ഷിപ്പിന്‍റേയും സഹകരണത്തോടെയുമാണ് നടപടികള്‍ പൂർത്തീകരിക്കുക.മാർച്ച് 25 നും ജൂണ്‍ 8 നും ഇടയില്‍, 31000 പേർ രാജ്യത്തേക്ക് എത്തുന്നതിന് അനുമതി നല്കിയിരുന്നു. രാജ്യത്തേക്ക് തിരിച്ചുവരാന്‍ ആഗ്രഹിക്കുന്നവർ smartservices.ica.gov.ae എന്ന വെബ് സൈറ്റില്‍ രജിസ്ട്രർ ചെയ്തിരിക്കണം. അധികൃതരില്‍ നിന്ന്, യാത്രാനുമതി കിട്ടിയിതിനു ശേഷമായിരിക്കണം ടിക്കറ്റ് ബുക്ക് ചെയ്യേണ്ടത്. യുഎഇയില്‍ എത്തുന്നവർക്ക് കോവിഡ് 19 ടെസ്റ്റും, 14 ദിവസത്തെ ക്വാറന്‍റീനുമുണ്ടായിരിക്കും. യുഎഇയില്‍ റെസിഡന്‍സി വിസയുളള നിരവധി ഇന്ത്യാക്കാർ നിലവില്‍ ഇന്ത്യയിലുണ്ട്. എന്നാല്‍ , ഇന്ത്യയില്‍ വിമാനയാത്രവിലക്ക് തുടരുന്നതിനാല്‍, തിരിച്ചിങ്ങോട്ടുളള യാത്ര ഇവർക്ക് നിലവില്‍ സാധ്യമല്ല.പൗരന്മാരെ രാജ്യത്തേക്ക് എത്തിക്കുന്ന റിപ്പാ‍ർട്ടേഷന്‍ ഫ്ളൈറ്റുകള്‍ക്ക് മാത്രമാണ് ഇന്ത്യയില്‍ അനുമതിയുളളത്.

Leave a Reply