മലേഷ്യയിൽ കോവിഡ് റിപ്പോർട്ട് ഒറ്റസംഖ്യയിൽ

0
334

കോലാലംപൂർ :–
തുടർച്ചായയി നാലാം ദിനവും മലേഷ്യയിൽ കോവിഡ് പോസറ്റീവ് കേസ്സുകൾ ഒറ്റസംഖ്യയിലാണ് റിപ്പോർട്ട് ചെയ്തത് .
ഇന്നത്തെ പോസറ്റീവ് കേസ്സ് 2 പേരിൽ മാത്രമാണ്, 39 പേർക്ക് രോഗമുക്തി നേടിയപ്പോൾ ദിവസങ്ങൾക്ക് ശേഷം ഇന്ന് ഒരു മരണം റിപ്പോർട്ട് ചെയ്തു.

താത്കാലിക ഇന്നു മുതൽ ഓഗസ്റ്റ്‌ 31 വരെ ലോക് ഡൗൺ പിൻവലിച്ചു. ഓഫീസുകളും,വ്യപാരസ്ഥാപനങ്ങളും സാദാരണ നിലയിൽ പ്രവർത്തിക്കുന്നുണ്ട് .
ജനങ്ങൾ കൂടുതൽ ആശ്രയിക്കുന്ന ട്രൈയിൻ,മെട്രോ സർവീസുകൾ സാധാരണ നിലയിലാണ്. അന്താരഷ്ട്രയാത്രയും,സ്‌കൂളുകയും,ആരാധനാലയങ്ങളുമാണ് ഇനിയും പുനരാരംഭിക്കാൻ പ്രധാനമായും ബാക്കിയുള്ളത്.
റസ്റ്റോറന്റുകൾ സാധാരണ രീതിയിൽ തുറന്നുപ്രവർത്തിക്കാൻ അനുമതി നൽകിയത് ഭൂരിഭാഗം മലയാളികളുൾപ്പെടെയുള്ള ഇന്ത്യക്കാർക്ക് അശ്വാസമായി. കൃത്യമായ നിയമനിബന്ധനകൾ പാലിക്കേണ്ടത് കൊണ്ട് ആളുകൾ കുറവാണെന്നാണ് ഈ മേഘലയിൽ ജോലി ചെയ്യുന്നവർ പറയുന്നത് .
അതേസമയം വ്യപാരസ്ഥാപനങ്ങൾക്ക് നൽകിയിട്ടുള്ള സുരക്ഷാനിർദേശങ്ങൾ പാലിക്കുന്നുണ്ടണ് ഉറപ്പുവരുത്താൻ ഉദോഗസ്ഥർ പരിശോധനകർശനമാക്കിയിട്ടുണ്ട് , നിയമം ലംഘിക്കുന്നവർക്ക് സ്ഥാപങ്ങൾ അടപ്പിക്കുകയും, വലിയതോതിലുള്ള പിഴയും ഈടാക്കുന്നുണ്ട് .

Leave a Reply