സൂം സോഫ്റ്റ്‌വെയറില്‍ സുരക്ഷാപ്രശ്‌നങ്ങള്‍ : നിരോധിക്കണമെന്നാവശ്യപ്പെട്ട് സുപ്രീം കോടതിയില്‍ ഹരജി

0
295

വീഡിയോ കോണ്‍ഫറന്‍സിംഗ് സോഫ്റ്റ്‌വെയറായ സൂം നിരോധിക്കണമെന്നാവശ്യപ്പെട്ട് സമര്‍പ്പിച്ച ഹരജിയില്‍ സുപ്രീംകോടതി കേന്ദ്ര സര്‍ക്കാരിനും സൂം അധികൃതര്‍ക്കും നോട്ടീസ് അയച്ചു. മറുപടി പറയാനായി നാലാഴ്ച്ച സമയവും സുപ്രീംകോടതി അനുവദിച്ചു. ചീഫ് ജസ്റ്റിസ് എസ്. എ ബോബ്‌ഡെ അധ്യക്ഷനായ ബെഞ്ചാണ് ഹരജി പരിഗണിച്ചത്. സുരക്ഷാ പ്രശ്‌നങ്ങള്‍ ചൂണ്ടിക്കാട്ടി ഹര്‍ഷ് ഗോഷ് എന്ന വ്യക്തിയാണ് ഹരജി സമര്‍പ്പിച്ചത്. ഡാറ്റ സുരക്ഷിതത്വവുമായി ബന്ധപ്പെട്ട നിയമങ്ങള്‍ നിലവില്‍ വരുന്നത് വരെ ഔദ്യോഗിക ആവശ്യങ്ങള്‍ക്ക് പുറമെ വ്യക്തിപരമായ സൂം ഉപയോഗങ്ങള്‍ക്കും വിലക്കേര്‍പ്പെടുത്തണമെന്ന് ഹരജിക്കാരന്‍ ചൂണ്ടിക്കാട്ടി. ആഭ്യന്തര മന്ത്രാലയത്തിന്റെ മുന്നറിയിപ്പ് നിലനില്‍ക്കെ തന്നെ കോടതി നടപടികളുടെ ഭാഗമായി നിരവധി ഹൈക്കോടതികളില്‍ സൂം ആപ്പ് ഉപയോഗിക്കുന്നുണ്ടെന്നും ഹരജിക്കാരന്‍ വ്യക്തമാക്കി.
വ്യക്തിപരമായ ആവശ്യങ്ങള്‍ക്കും സൂം സുരക്ഷിതമല്ലെന്ന് ചൂണ്ടിക്കാട്ടി കേന്ദ്ര ആഭ്യന്തര മന്ത്രാലയം നേരത്തെ മുന്നറിയിപ്പ് നല്‍കിയിരുന്നു. ലോക്ഡൗണ്‍ മൂലം നിരവധി പേരാണ് വര്‍ക്ക് അറ്റ് ഹോമിന്റെ ഭാഗമായി സൂം ആപ്പ് ഉപയോഗിക്കുന്നത്.

Leave a Reply