രാജീവ്ജി വികസന നവോത്‌ഥാന നായകൻ – ഓ.ഐ.സി.സി. റിയാദ് സെൻട്രൽ കമ്മിറ്റി

0
415

ഭാരതത്തെ വികസനത്തിന്റെ, വിഞ്ജാന, വൈജ്ഞാനിക വിപ്ലവത്തിന്റെ പുതിയ നൂറ്റാണ്ടിലേക്ക് നയിച്ച പ്രതിഭാധനനായിരുന്ന നേതാവിയിരുന്നു രാജീവ്ജിയെന്നു ഓ.ഐ.സി.സി. റിയാദ് സെൻട്രൽ കമ്മിറ്റി നടത്തിയ രാജീവ്ജിയുടെ 29 മത് രാജീവ്ജി രക്തസാക്ഷിത്വ വാർഷിക ദിന അനുസ്മരണ സമ്മേളനത്തിൽ പങ്കെടുത്തവർ അഭിപ്രായപ്പെട്ടു. ശാശ്ത്ര സാങ്കേതിക രംഗത്തും വിവര സാങ്കേതിക രംഗത്തും ആരോഗ്യ രംഗത്തും ഇന്ത്യ ഇന്ന് എത്തി നിൽക്കുന്ന അഭിമാനകരമായ അവസ്ഥക്ക് അസ്ഥിവാരമിട്ടത് രാജീവ്ജിയാണ്. അദ്ദേഹത്തിന്റെ ദീർഘ വീക്ഷണത്തോടെയുള്ള നയവും നിലപാടും ലോക രാഷ്ട്രങ്ങളുടെ മുൻപിൽ ഇന്ത്യയെ മുന്പിലെത്തിക്കുവാൻ സഹായിച്ചു. ഈ കോവിഡ് കാലത്തു പോലും രാജീവ്ജിയുടെ അഭാവം പല മേഖലകളിലും നമ്മുക്ക് അനുഭവ ഭേദ്യമാവുന്നുണ്ട്. സെൻട്രൽ കമ്മിറ്റി സംഘടിപ്പിച്ച സൂം വെര്ച്ചാൽ മീറ്റിംഗിൽ സെൻട്രൽ കമ്മിറ്റി പ്രസിഡണ്ട് കുഞ്ഞി കുമ്പള മുഖ്യ പ്രഭാഷണം നടത്തി. വൈസ് പ്രസിഡണ്ട് സലിം കളക്കര അദ്യക്ഷത വഹിച്ചു. ഗ്ലോബൽ ട്രഷറർ മജീദ് ചിങ്ങോലി ,സെൻട്രൽ കമ്മിറ്റി ഭാരവാഹകളായ , രഘുനാഥ് പറശിനിക്കടവ്, നവാസ് വെള്ളിമാട്കുന്ന് , സജി കായംകുളം , ഷംനാഥ് കരുനാഗപ്പള്ളി, ഷാനവാസ് മുനമ്പത്ത്, വിവിധ പ്രസിഡന്റുമാരായ ബാലുകുട്ടൻ , സുരേഷ് ശങ്കർ, നൗഷാദ് വെട്ടിയാർ തുടങ്ങിയവർ സംസാരിച്ചു. ജന.സെക്രട്ടറി യഹ്‌യ കൊടുങ്ങലൂർ സ്വാഗതവും അബ്ദുല്ല വല്ലാഞ്ചിറ നന്ദിയും പ റഞ്ഞു

Leave a Reply