വീഡിയോ കോൺഫറൻസിലൂടെ പ്രതിപക്ഷ യോഗം

ശ്രീമതി സോണിയ ഗാന്ധി വിളിച്ചുചേർത്ത പ്രതിപക്ഷ പാർട്ടി നേതാക്കളുടെ യോഗം വീഡിയോ കോൺഫറൻസിലൂടെ ചേർന്നു. വർത്തമാന ഇന്ത്യ നേരിടുന്ന പ്രതിസന്ധികളെ വിശദമായ ചർച്ചക്ക് വിധേയമാക്കി. കോവിഡ് 19 സംബന്ധമായ കേന്ദ്രസർക്കാരിന്റെ നിലപാടുകൾ തീർത്തും നിരാശയുണ്ടാക്കുന്നതും അപലപനീയവുമാണ്. സംസ്ഥാനങ്ങൾക്കിടയിലെ യാത്രാ മാർഗങ്ങളിൽ സംഭവിച്ച ഗുരുതര വീഴ്ച രാജ്യത്തിന് നൊമ്പരമായിരിക്കുകയാണ്. വിദേശ ഇന്ത്യക്കാരെ നാട്ടിലെത്തിക്കുന്നതിലും അവർക്ക് സുരക്ഷയൊരുക്കുന്നതിലും കേന്ദ്രം തീർത്തും പരാജയമായി. കോവിഡ് പ്രതിരോധത്തിന്റെ ഭാഗമായി കേന്ദ്രം പ്രഖ്യാപിച്ച സാമ്പത്തിക പാക്കേജ് നയവും, നിലപാടും, ഉൾക്കാഴ്ചയില്ലായ്മയുടെ മകുടോദാഹരണമാണ്. മഹാമാരി കാലത്തും രാജ്യം പതിറ്റാണ്ടുകളിലൂടെ വളർത്തിക്കൊണ്ടുവന്ന രാജ്യത്തിന്റെ അഭിമാന സ്ഥാപനങ്ങളായ പൊതുമേഖലാ സ്ഥാപനങ്ങൾ വിറ്റ് തുലക്കുന്ന നിലപാട് അത്യധികം അപകടകരമാണ്. പ്രതിസന്ധി നിറഞ്ഞ ഇക്കാലത്തും വർഗീയതയും, അപര വിദ്വേഷവും കൊണ്ടുനടക്കുന്ന കേന്ദ്ര സർക്കാരിന്റെ വികൃത മുഖമാണ് CAA , NRC സമര മുഖത്തു വന്ന വിദ്യാർത്ഥികളോട് സർക്കാർ സ്വീകരിച്ച നിലപാട് വ്യക്തമാക്കുന്നത്. #covid_19 #allpartymeeting #congress #iuml #soniyagandhi #pkkunhalikutty

Leave a Reply