സാമൂഹ്യ മാധ്യമങ്ങളില്‍ വൈറലായി ആള്‍ക്കൂട്ട മോഷണം: തെരുവുകച്ചവടക്കാരന് നഷ്ടം മൂപ്പതിനായിരം രൂപ

തെരുവുകച്ചവടക്കാരന്റെ 30000 രൂപം വില വരുന്ന മാമ്പഴം മോഷ്ടിച്ച് ഓടുന്ന ആള്‍ക്കൂട്ടത്തിന്റെ വീഡിയോ സാമൂഹ്യ മാധ്യമങ്ങളില്‍ വൈറലാവുന്നു. വടക്കന്‍ ഡല്‍ഹിയിലെ ജഗത്പുരിയിലെ തെരുവുകച്ചവടക്കാരനായ ചോട്ടോക്കാണ് ഈ ദുരവസ്ഥ നേരിടേണ്ടിവന്നത്. കോവിഡ് പ്രതിസന്ധിക്കിടെ പല വിധത്തിലുള്ള വാര്‍ത്തകള്‍ പുറത്തുവന്നിരുന്നുവെങ്കിലും ആള്‍ക്കൂട്ട മോഷണത്തിന്റെ വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നത് ആദ്യമായിട്ടാണ്.
പ്രദേശത്ത് ഒരു വഴക്ക് ഉണ്ടായതിന് പിന്നാലെയായിരുന്നു മോഷണം. മുപ്പതിനായിരം രൂപ വിലമതിക്കുന്ന പതിനഞ്ച് കൊട്ട മാമ്പഴമാണ് മോഷ്ടാക്കള്‍ അപഹരിച്ചതെന്ന് ചോട്ടോ മാധ്യമങ്ങളോട് പറഞ്ഞു. ലോക്ഡൗണ്‍ മൂലം ഉണ്ടായ നഷ്ടത്തില്‍ നിന്നും കരകയറാനിരിക്കെയാണ് ചോട്ടോ ആള്‍ക്കൂട്ട മോഷണത്തിനിരയായത്. പോലീസിന് പരാതി നല്‍കിയെങ്കിലും നടപടികളൊന്നും തന്നെ ഉണ്ടായില്ലെന്നും ചോട്ടോ പറഞ്ഞു

Leave a Reply