തൃശൂര്‍: സംസ്ഥാനത്ത് വീണ്ടും കോവിഡ് മരണം. ചാവക്കാട് താലൂക്ക് ആശുപത്രിയില്‍ ചികിത്സയിലായിരുന്ന ചാവക്കാട് കടപ്പുറം അഞ്ചങ്ങാടി സ്വദേശി ഖദീജക്കുട്ടിയാണ് മരിച്ചത്. 73 വയസ്സായിരുന്നു. ഇവര്‍ക്ക് പ്രമേഹ സംബന്ധമായ രോഗങ്ങളുണ്ടായിരുന്നതായാണ് പ്രാഥമിക വിവരം.
റോഡ് മാര്‍ഗം കഴിഞ്ഞ തിങ്കളാഴ്ച്ചയാണ് മുബൈയിലെ മകളുടെ വീട്ടില്‍ നിന്നും ഖദീജ തൃശൂരിലെ വീട്ടിലെത്തിയത്. യാത്രയില്‍ ഒപ്പമുണ്ടായിരുന്ന മകനടക്കമുള്ള അഞ്ച് പേരെ ക്വാറന്റൈനില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. ഇതോടെ കേരളത്തിലെ ആകെ കോവിഡ് മരണം നാലായി.