പ്രതിപക്ഷ പാര്‍ട്ടികളുടെ യോഗം ഇന്ന് : എ.എ.പി അടക്കമുള്ള മൂന്ന് പ്രധാന പാര്‍ട്ടികള്‍ വിട്ടുനില്‍ക്കും

0
792

സോണിയ ഗാന്ധിയുടെ അധ്യക്ഷതയില്‍ ഇന്ന് നടക്കാനിരിക്കുന്ന പ്രതിപക്ഷ പാര്‍ട്ടികളുടെ യോഗത്തില്‍ നിന്ന് ബി.എസ്.പി, സമാജ് വാദ് പാര്‍ട്ടി, എ.എ.പി തുടങ്ങിയ പാര്‍ട്ടികള്‍ വിട്ടുനില്‍ക്കും. കോണ്‍ഗ്രസുമായുള്ള രാഷ്ട്രീയ അനൈക്യം മൂലമാണ് ഇവര്‍ യോഗത്തില്‍ പങ്കെടുക്കാത്തതെന്നാണ് സൂചന. വീഡിയോ കോണ്‍ഫറന്‍സ് വഴി വൈകീട്ട് മൂന്ന് മണിക്കാണ് യോഗം വിളിച്ചുചേര്‍ത്തിരിക്കുന്നത്.
കേന്ദ്ര സര്‍ക്കാര്‍ പ്രഖ്യാപിച്ച സാമ്പത്തിക പാക്കേജുമായി ബന്ധപ്പെട്ട ചര്‍ച്ചകളാണ് യോഗത്തിന്റെ പ്രധാന അജണ്ഡ. കേന്ദ്ര സര്‍ക്കാരിന്റെ കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളും യോഗത്തില്‍ ചര്‍ച്ചയാവും. ഇതിനായി പതിനെട്ട് പ്രതിപക്ഷ പാര്‍ട്ടികളെയാണ് കോണ്‍ഗ്രസ് യോഗത്തിലേക്ക് ക്ഷണിച്ചിരിക്കുന്നത്. ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി, മഹാരാഷ്ട്ര മുഖ്യമന്ത്രി ഉദ്ധവ് താക്കറെ, ജാര്‍ഖണ്ഡ് മുഖ്യമന്ത്രി ഹേന്ത് സോറന്‍, ഡി.എം.കെ തലവന്‍ എം.കെ സ്റ്റാലിന്‍, എന്‍.സി.പി നേതാവ് ശരത് പവാറടക്കമുള്ള വിവിധ നേതാക്കള്‍ യോഗത്തില്‍ പങ്കെടുക്കുമെന്ന് കോണ്‍ഗ്രസ് വൃത്തങ്ങള്‍ അറിയിച്ചു. മുപ്പത്തിയഞ്ച് വര്‍ഷത്തോളം ബി.ജെ.പി സഖ്യകക്ഷിയായിരുന്ന ശിവ സേന ആദ്യമായാണ് പ്രതിപക്ഷ പാര്‍ട്ടികളുടെ സംയുക്ത യോഗത്തില്‍ സംബന്ധിക്കുന്നത്.

Leave a Reply