ഉംപൂണ്‍: ഒറ്റപ്പെട്ട് നിരവധി പ്രദേശങ്ങള്‍

ഒഡീഷയിലും വെസ്റ്റ് ബംഗാളിലും ആഞ്ഞടിച്ച ഉംപൂണ്‍ ചുഴലിക്കാറ്റില്‍ ഇരുപത്തിനാല് പേര്‍ മരിച്ചു. ഇതില്‍ പന്ത്രണ്ട് പേര്‍ ബംഗാള്‍ സ്വദേശികളാണ്. ബംഗ്ലാദേശിലെ ഏഴ് പേര്‍ക്കും ജീവന്‍ നഷ്ടമായി. മറ്റ് രണ്ട് പേര്‍ ഒഡീഷ സ്വദേശികളാണ്. നിരവധി പ്രദേശങ്ങള്‍ ഒറ്റപ്പെട്ടുകിടക്കുന്നതിനാല്‍ നാശനഷ്ടം പൂര്‍ണമായി വിലയിരുത്താനായിട്ടില്ലെന്ന് പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി പറഞ്ഞു. നിരവധിയിടങ്ങളില്‍ ഇലക്ട്രിസിറ്റി സൗകര്യങ്ങള്‍ക്കും തകരാര്‍ സംഭവിച്ചിട്ടുണ്ട്. കനത്ത നാശനഷ്ടങ്ങളാണ് ബംഗാളിലുണ്ടായിരിക്കുന്നത്.
155 മുതല്‍ 185 കിലോമീറ്റര്‍ വരെ വേഗത കൈവരിച്ച ഉംപൂണ്‍ ബുധനാഴ്ച്ച ഉച്ചയോടെയാണ് കരതൊട്ടത്. നിലവില്‍ ബംഗ്ലാദേശിന്റെ പരിധിയിലാണ് ചുഴലികാറ്റിന്റെ സ്ഥാനം. ബംഗാള്‍ ഉള്‍ക്കടലില്‍ രൂപം കൊണ്ട ഏറ്റവും വലിയ ചുഴലിക്കാറ്റുകളിലൊന്നാണ് ഉംപൂണ്‍.

Leave a Reply