ആഭ്യന്തര വിമാനസർവ്വീസിൻ്റെ നിരക്കുകൾ ഇനി കേന്ദ്രം തീരുമാനിക്കും

ന്യൂഡൽഹി: ആഭ്യന്തര യാത്രകൾക്ക് വിമാനസർവ്വീസുകൾ പുനരാരംഭിക്കുമ്പോൾ നിരക്കുകൾ സിവിൽ ഏവിയേഷൻ മന്ത്രാലയം തീരുമാനിക്കുമെന്ന് സർക്കാർ അറിയിച്ചു. മെയ് 25 ന് ആരംഭിക്കുന്ന ആഭ്യന്തര വിമാനസർവ്വീസുകളുടെ മിനിമം, മാക്സിമം നിരക്കുകളാണ് കേന്ദ്ര സർക്കാർ നിർദേശിക്കുക.
മുംബൈ – ഡൽഹി വിമാന സർവ്വീസിന് 3500ഉം 10,000 നും ഇടയിലായിരിക്കുമെന്ന് ഏവിയേഷൻ മന്ത്രി ഹർദീപ് സിംഗ് അറിയിച്ചു. വിമാന സർവ്വീസുകൾ സമയം പരിഗണിച്ച് 7 വിഭാഗങ്ങളായി തിരിച്ചിറ്റുണ്ട്.0-30 മിനിറ്റ്, 30-60 മിനിറ്റ്, 60-90 മിനിറ്റ്, 90-120 മിനിറ്റ്, 120-150 മിനിറ്റ്, 150-180 മിനിറ്റ്, 180-210 മിനിറ്റ് .ഇതുപ്രകാരമാണ് നിരക്കുകൾ തീരുമാനിക്കുക എന്ന് അദ്ധേഹം കൂട്ടിച്ചേർത്തു. തിങ്കളാഴ്ച മുതൽ ആഭ്യന്തര സർവ്വീസുകളുടെ മൂന്നിലൊന്ന് തുടങ്ങും. നിരക്ക് നിയന്ത്രണം അടുത്ത മൂന്നു മാസത്തേക്ക് തുടരുമെന്ന് അദ്ധേഹം വ്യക്തമാക്കി.
കൊവിഡ് മൂലം രണ്ട് മാസത്തോളമായി ആഭ്യന്തര സർവ്വീസുകൾ നിർത്തിവെച്ചത്. കൊവിഡ് കൂടുന്ന ഈ സാഹചര്യത്തിൽ വിമാനത്തിൽ കയറുന്നതിനു മുമ്പും പിന്നുമായി കർശന നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട്‌.

Leave a Reply