എസ്എസ്എൽസി, പ്ലസ്ടു പരീക്ഷകൾ മാറ്റി: പുതുക്കിയ തീയതി പിന്നീട് അറിയിക്കും


തിരുവനന്തപുരം:എസ്എസ്എൽസി, പ്ലസ്ടു പരീക്ഷകൾ മാറ്റി. ജൂൺ മാസം കേന്ദ്രത്തിൽ നിന്നുള്ള പരീക്ഷ നടത്തിപ്പുമായി ബന്ധപ്പെട്ടുള്ള പുതിയ നിർദ്ദേശപ്രകാരമാകും തീയ്യതി തീരുമാനിക്കുക എന്ന് മന്ത്രിസഭ യോഗം വ്യക്തമാക്കി.
നാലാം ഘട്ട ലോക്ഡൗണിൽ ഇളവുകളെ തുടർന്ന് നേരത്തെ നിശ്ചയിച്ച തീയതിയിൽ പരീക്ഷകൾ നടത്തുമെന്ന് മുഖ്യമന്ത്രി അറിയിച്ചിരുന്നു. എന്നാൽ കൊവിഡ് വർദ്ധിക്കുന്ന ഈ സമയത്ത് പരീക്ഷ നടത്തുന്നതെങ്ങനെ എന്ന ചോദ്യവുമായി പ്രതിപക്ഷവും രക്ഷിതാക്കളും രംഗത്തെത്തിയിരുന്നു.മറ്റ് സംസ്ഥാനങ്ങളില്‍ കുടുങ്ങിയ വിദ്യാര്‍ഥികള്‍ക്ക് പരീക്ഷക്ക് എത്തുന്നതും വിദ്യാർത്ഥികളുടെ സുരക്ഷ ഉറപ്പാക്കുന്നതുമായ ആശങ്കകൾ നേരത്തെ ഉയർന്നിരുന്നു. പുതിയ കേന്ദ്ര നിർദ്ദേശങ്ങൾ പരിഗണിച്ച് ജൂൺ മുതൽ മാത്രമെ പരീക്ഷകൾ നടത്തുവെന്നാണ് ഇപ്പോഴത്തെ തീരുമാനം.
മേയ്​ 26 മുതൽ 30 വരെ പത്താം ക്ലാസ്​, ഹയർ സെക്കൻഡറി, വൊക്കേഷനൽ ഹയർസെക്കൻഡറി പരീക്ഷകൾ നടത്താനായിരുന്നു നേരത്തെ തീരുമാനിച്ചിരുന്നത്. പരീക്ഷകൾ മാറ്റിയത് ആശ്വാസകരമാണെന്ന് രക്ഷിതാക്കൾ വ്യക്തമാക്കി.

Leave a Reply