2021 ലെ ഓസ്കാർ അവാർഡ് നീട്ടിവെക്കും

ലോസ് ആഞ്ചലസ്: കൊവിഡ് മൂലം അടുത്ത വർഷത്തെ ഓസ്കാർ അവാർഡുകൾ നീട്ടിവെക്കുന്നതായി അമേരിക്കൻ മീഡിയ കമ്പനി വറൈറ്റി അറിയിച്ചു. അടുത്ത വർഷം ഫെബ്രുവരി 28-ന് നടത്താനായിരുന്നു നേരത്തെ തീരുമാനിച്ചത്. പകർച്ചവ്യാധി മൂലം തിയേറ്ററുകൾ അടച്ചു പൂട്ടുകയും , വലിയ ബ്ലോക്ബസ്റ്ററുകളായ പല സിനിമകളും പ്രൊഡക്ഷനുകളും നിർത്തിവെക്കുകയും ചെയ്തതോടെയാണ് ഓസ്കാർ അക്കാദമിക്ക് പ്രോഗ്രാം നീട്ടിവെക്കാൻ നിർബന്ധിതരായത്. ഇതുമായി ബന്ധപ്പെട്ട് ഒദ്യോഗിക റിപ്പോർട്ടുകളൊന്നും പുറത്ത് വന്നിട്ടില്ല. 93 മത് ഓസ്കാർ അവാർഡാണ് 2021 ഫെബ്രുവരി 28 ന് നടക്കുമെന്ന് കഴിഞ്ഞ മാസം അറിയിച്ചിരുന്നത് . പുതുക്കിയ തീയതിയും മറ്റും പിന്നീട് അറിയിക്കും . യോഗ്യത നിയമങ്ങളിൽ മുഴുവൻ അവാർഡ് ഷോ കളും ഇളവ് വരുത്തിയിറ്റുണ്ട്. എന്നിരുന്നാലും മറ്റു അവാർഡ് ഷോ കൾ പ്രോഗ്രാമുകൾ നീട്ടിവെക്കുന്നതുമായി ഒന്നും പറഞ്ഞിട്ടില്ല.

Leave a Reply