കോവിഡ് കാലത്തെ ഏറ്റവും വലിയ ദുഖം അതുമാത്രം, ചിരിച്ചും ചിന്തിപ്പിച്ചും എംഎ യൂസഫലി

0
634

കോവിഡ് കാലം തന്നെ മാറ്റിയിട്ടില്ലെന്ന്, ലുലു ഗ്രൂപ്പ് ചെയർമാന്‍ എം എ യൂസഫലി. ഇപ്പോള്‍ വായനയ്ക്കായി അധികം സമയം കണ്ടെത്താന്‍ സാധിച്ചുവെന്നുളളത് ഏറെ സന്തോഷമുളള കാര്യമാണെന്നും അദ്ദേഹം പറഞ്ഞു. മാധ്യമപ്രവർത്തകർക്കായി ഒരുക്കിയ സൂം മജ്ലലിസില്‍ സംസാരിക്കുകയായിരുന്നു യൂസഫലി. നേരത്ത യാത്രയ്ക്കിടയില്‍ മാത്രമാണ് വായന നടന്നിരുന്നത്. ഇന്ന്, കൂടൂതല്‍ സമയം വായിക്കാന്‍ കണ്ടെത്തുന്നു. പെരുന്നാളിന് വസ്ത്രമെടുക്കാന്‍ ഒരുമാസത്തെ ശമ്പളം മുന്‍കൂറായി അനുവദിക്കണമെന്ന് തന്‍റെ ധനകാര്യമന്ത്രിയോട് ആവശ്യപ്പെട്ട ഒമ‍ർ ബിന്‍ അബ്ദുള്‍ അസീസും വീണ്ടും വായനയിലേക്കെത്തിയെന്ന് അദ്ദേഹം പറഞ്ഞു. ഓരോരുത്തരും ഓരോ പാഠങ്ങളാണ് മനുഷ്യരാശിക്ക് നല്‍കുന്നത്. സുഖമായിരിക്കുന്ന സമയത്ത്, വായിച്ചുനോക്കുമ്പോള്‍ സങ്കടവും, ദുഖം വരുന്ന സമയത്ത്, വായിക്കുമ്പോള്‍ സന്തോഷം തോന്നുന്നതുമായ വാചകമെഴുതണമെന്ന് ആവശ്യപ്പെട്ട അക്ബർ ചക്രവർത്തിയോട് മറുപടിയായി ബീർബലെഴുതിയതാണ് ഇപ്പോഴും ഏറെ പ്രസക്തമമെന്നും, ഈ കാലവും കടന്നുപോകുമെന്ന വാചകം ഉദ്ധരിച്ച് അദ്ദേഹം പറഞ്ഞു. കോവിഡ് കാലം ഒരു മാറ്റവുമുണ്ടാക്കിയില്ല, പക്ഷെ റമദാന്‍റെ അവസാന പത്തില്‍ മക്കയിലായിരിക്കണമെന്നത് ആഗ്രഹമായിരുന്നു. കഴിഞ്ഞ കാലങ്ങളിലൊക്കെ അങ്ങനെയായിരുന്നു. ഇത്തവണ അത് സാധിക്കാത്തില്‍ ദുഖമുണ്ടെന്നും അദ്ദേഹം പറഞ്ഞു. മനുഷ്യരാശിയുടെ ഭാവിയെന്താകുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന ചോദ്യത്തിന്, ഗുരുവിന്‍റേയും ശിഷ്യന്‍റേയും കഥ പറഞ്ഞാണ് യൂസഫലി മറുപടി നല്കിയത്. ഗുരുവിനെ പോലെയാകണമെന്നായിരുന്നു ശിഷ്യന്‍റെ ആഗ്രഹം. ആയിക്കോളൂവെന്ന് ഗുരു മറുപടിയും നല്‍കി. എന്നാല്‍, കുറച്ചുദിവസങ്ങള്‍ കഴിഞ്ഞ് തിരികെയെത്തിയ ശിഷ്യന്‍, ഒരുമാറ്റവുമുണ്ടായില്ലെന്ന് ഗുരുവിനോട് പറഞ്ഞു. അപ്പോള്‍, ഭൂതവും വർത്തമാനവും മാത്രമാണ്,സത്യമെന്നും ഭാവിയെന്തെന്നുളളത് പ്രവചിക്കാനാവില്ലെന്നും യൂസഫലി പറഞ്ഞു. 46 വ‍ർഷം മുന്‍പ്, 1973 ഡിസംബർ 31 നാണ് യൂസഫലി, ഇവിടെയെത്തിയത്. തന്നെ പിന്തുടർന്ന് വരുന്ന ചെറുപ്പക്കാരോട് പറയാനുളളതും അതുതന്നെയാണ്. കഠിനാധ്വാനവും സത്യസന്ധതയുമുണ്ടെങ്കില്‍ ജീവിതത്തില്‍ ലക്ഷ്യം കാണാന്‍ സാധിക്കും. പ്രതിസന്ധികള്‍ അതിജീവിക്കുമ്പോഴാണ് മനുഷ്യന്‍ കരുത്തനാകുന്നതെന്നുകൂടി സൂചിപ്പിച്ചുകൊണ്ടാണ് അദ്ദേഹം സംഭാഷണം അവസാനിപ്പിച്ചത്.

Leave a Reply