നാടിനെ മറക്കാതെ ഡോ. കെ പി ഹുസൈന്‍, പുറത്തൂരിലും,പറവണ്ണയിലുമെത്തി, സ്നേഹസമ്മാനം.

0
443

റമദാനിലെ ഏറ്റവും വലിയ പുണ്യമാണ്, സക്കാത്തുല്‍ ഫിത്ത‍ർ. തന്‍റെ നാട്ടില്‍ ദുരിതമനുവക്കുന്നവരിലേക്ക്, സഹായമെത്തിച്ച് ഫാത്തിമ ഹെല്‍ത്ത് കെയ‍ർ ഗ്രൂപ്പ് ചെയർമാന്‍ ഡോ. കെ പി ഹുസൈന്‍. സ്വന്തം നാടായ പറവണ്ണ പഞ്ചായത്തില്‍ 500 ലേറെ പേർക്കും, തൊട്ടടുത്ത പഞ്ചായത്തായ പുറത്തൂരില്‍ 400 ഓളം പേർക്കുമാണ് ഭക്ഷ്യധാന്യങ്ങള്‍ ഉള്‍പ്പെടുന്ന കിറ്റ് എത്തിച്ചുനല്‍കിയത്. ഈ ദുരിത കാലത്ത്, എല്ലാവരും അവരവരുടെ നാട്ടില്‍, അത്യാവശ്യക്കാരിലേക്ക് സഹായമെത്തിക്കാന്‍ ശ്രമിച്ചാല്‍ അത് വലിയ ആശ്വാസമാകുമെന്ന് അദ്ദേഹം പറഞ്ഞു.റമദാനിലെ പുണ്യദിനങ്ങളില്‍, പ്രാർത്ഥനയ്കക്കൊപ്പം തന്നെ പ്രധാനമാണ്, സഹായം ആവശ്യമുളളവർക്ക് അത് ചെയ്യുകയെന്നുളളത്. അയല്‍ക്കാരന്‍ പട്ടിണികിടക്കുമ്പോള്‍ വയറുനിറച്ചുണ്ണുന്നവന്‍ യഥാർത്ഥവിശ്വാസിയല്ലെന്ന നബി വചനം ഓരോരുത്തരും ഓ‍ർക്കുകയും പ്രാവർത്തികമാക്കുകയും വേണമെന്നും അദ്ദേഹം ഓർമ്മിപ്പിച്ചു.

Leave a Reply