ഒരു ദിവസത്തിനിടെ 5,000 ലധികം പേർ രോഗബാധിതർ; സ്ഥിതി ഗുരുതരം


ന്യൂഡൽഹി: ഇന്ത്യയിൽ കൊവിഡ് ദിനംപ്രതി കൂടുന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ 5611 പുതിയ കേസുകളും 140 മരണങ്ങളുമാണ് രേഖപ്പെടുത്തിയതെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി.നിലവിൽ രാജ്യത്ത് ആകെ 106750 കേസുകളും 3303 മരണങ്ങളുമാണുണ്ടായത്. ഇതിൽ 42298 പേർ രോഗമുക്തി നേടിയിറ്റുമുണ്ട്.
മഹാരാഷ്ട്രയിൽ 2100 പുതിയ കേസുകളടക്കം 37158, ഡൽഹിയിൽ 10554 ,തമിഴ്നാട്ടിൽ 12448, ഗുജറാത്ത് 12140 എന്നിങ്ങനെയാണ് രോഗബാധിതരുടെ നിരക്ക്.മഹാരാഷ്ട്രയ്ക്ക് ശേഷം തമിഴ്നാടാണ് നിലവിൽ കൂടുതൽ കേസുകൾ റിപ്പോർട്ട് ചെയ്തത്.
മഹാരാഷ്ട്രയിലെ സ്ഥിതി സങ്കീർണമായതിനെ തുടർന്ന് മുംബൈ, പൂനെ നഗരങ്ങളിൽ വസിക്കുന്നവരോട് പുറത്തിറങ്ങരുതെന്ന് മുഖ്യമന്ത്രി ഉദ്ധവ് താക്കറെ അറിയിച്ചിറ്റുണ്ട്.
ഇന്ത്യയിലെ ഏറ്റവും ജനസാന്ദ്രതയുള്ള സംസ്ഥാനമായ ഉത്തർപ്രദേശിൽ ഇപ്പോൾ നാട്ടിലേക്ക് മടങ്ങിയ കുടിയേറ്റ തൊഴിലാളികൾക്കിടയിൽ കൊറോണ വൈറസ് കേസുകൾ വർദ്ധിച്ചുകൊണ്ടിരിക്കുകയാണ്. യുപിയിലെ ബസ്തി ജില്ലയിലാണ് നാട്ടിലേക്ക് മടങ്ങിയ അമ്പത് കുടിയേറ്റക്കാരെ കൊറോണ വൈറസ് ബാധിച്ചതായി കണ്ടെത്തിയത്.സംസ്ഥാനത്ത് നിലവിൽ 4,926 കേസുകളാണുള്ളത്.

Leave a Reply