ദുരിത പ്രവാസത്തിനു വിട ഇൻകാസിന്റെ ചിറകിലേറി വിഷ്ണു രാജ് നാട്ടിലേക്ക്


ദുബൈ : ഡ്രൈവർ വിസയിൽ ഒരു ലക്ഷത്തി മുപ്പതിനായിരം രൂപ ഏജൻസിക്ക് നൽകിയായിരുന്നു ജീവിതം മെച്ചപ്പെടുത്താനുള്ള സ്വപ്നവുമായി വിഷ്ണുനാഥ് ദുബായിലേക്ക് തിരുവന്തപുരത്തു നിന്നും 5 മാസം മുൻപ് വിമാനം കയറിയത് പക്ഷെ ദുബൈയിൽ എത്തിയിട്ട് കാര്യങ്ങൾ വിചാരിച്ചത് പോലെ നീങ്ങിയില്ല ഇതുവരെ ഒരു മാസത്തെ ശമ്പളം പോലും കിട്ടാത്ത വിഷ്ണു എങ്ങനെയും നാട്ടിൽ പോകണം എന്ന് വിചാരിച്ചായിരുന്നു ഫ്ലൈ വിത്ത് ഇൻകാസ് ചീഫ് കോർഡിനേറ്റർ അനുര മത്തായിയേയും മുനീർ കുമ്പളയെയും ബന്ധപ്പെട്ടത് , കാര്യങ്ങൾ സ്ക്രീനിംഗ് കമ്മറ്റിക്ക് വിടുകയും പെട്ടെന്ന് തന്നെ ടിക്കറ്റ് തകരപ്പെടുത്തി കൊടുക്കയും ചെയ്തു , ഇന്ന് ഇൻകാസ് സെൻട്രൽ കമ്മറ്റി ആക്ടിങ് പ്രസിഡന്റ് ശ്രീ ടീ എ രവീന്ദ്രൻ ,ജനറൽ സെക്രട്ടറി ശ്രീ പുന്നക്കൻ മുഹമ്മദ് അലി , ഫ്ലൈ വിത് ഇൻകാസ് ചീഫ് കോഓർഡിനേറ്റർ ശ്രീ മുനീർ കുമ്പള അടങ്ങുന്ന സംഘം ഖ്വാനീജിലെ ലേബർ ക്യാമ്പിലെത്തി ടിക്കറ്റും ഭക്ഷണ കിറ്റുകളും കൈമാറി .

Leave a Reply