യുഎഇയുടെ റെസിഡന്റ് വിസയുളള, വിവിധ രാജ്യങ്ങളിലുളളവരെ തിരിച്ചുകൊണ്ടുവരാന്‍, എമിറേറ്റ്സും എത്തിഹാദും തയ്യാറെടുക്കുന്നു. 17 നഗരങ്ങളില്‍ നിന്നുളളവരെയാണ് ആദ്യഘട്ടത്തില്‍ തിരിച്ചുകൊണ്ടുവരിക. യൂറോപ്പ്, ഏഷ്യ, ഓസ്ട്രേലിയ,യുഎസ്, കാനഡ എന്നിവിടങ്ങളില്‍ നിന്നും, റെസിഡന്റ് വിസയും ഐസിഎ അതായത്, ഫെഡറല്‍ അതോറിറ്റി ഫോർ ഐഡന്റിറ്റി ആന്റ് സിറ്റിസണ്‍ഷിപ്പ് നമ്പറും ഉളളവർക്കാണ് തിരിച്ചുവരാന്‍ സാധിക്കുക. നേരത്തെ തന്നെ, തിരിച്ചുവരാന്‍ ആഗ്രഹിക്കുന്നവരോട്, വിദേശകാര്യമന്ത്രാലയത്തിന്റെ ട്വാജൂദി വിഭാഗത്തില്‍ (https://www.mofaic.gov.ae/en/Services/Twajudi)രജിസ്ട്രർ ചെയ്യണമെന്ന നിർദ്ദേശം നല്‍കിയിരുന്നു. രജിസ്ട്രർ ചെയ്തവർക്ക് ഇമെയില്‍ വഴിയാണ് ഐസിഎ നമ്പർ ലഭിക്കുക. മാസ്കും ഗ്ലൗസും ഉള്‍പ്പെടെയുളള സുരക്ഷാ മുന്‍കരുതലുകള്‍ യാത്രചെയ്യുന്നവർക്ക് നിർബന്ധമാണ്. ഡിഎച്ചഎയുടെ കോവിഡ് ടെസ്റ്റും, 14 ദിവസത്തെ ക്വാറന്റൈീനും ഉണ്ടായിരിക്കും.
