COVID 19: പ്രവാസികളുടെ തിരിച്ച് പോക്കും പുനരധിവാസവും; പെരുമ്പാവൂർ എംഎൽഎയുമായി മുഖാമുഖം സംഘടിപ്പിച്ചു

*

റിയാദ് : കോവിഡ് 19മായി ബന്ധപ്പെട്ട് പ്രവാസം അവസാനിപ്പിച്ച് തിരിച്ച് വരുന്ന പെരുമ്പാവൂരും പരിസര പ്രദേശങ്ങളിലെയും പ്രവാസികൾക്ക് വേണ്ട എല്ലാവിധ സഹായങ്ങളും നൽകുമെന്ന് പെരുമ്പാവൂർ MLA അഡ്വ. എൽദോസ് കുന്നപ്പിള്ളി. പെരുമ്പാവൂർ പ്രവാസി അസോസിയേഷൻ റിയാദ് (പിപിഎആർ) എല്ലാ ഗൾഫ് രാജ്യങ്ങളിലെയും പെരുമ്പാവൂർ കൂട്ടായ്മകളെ പങ്കെടുപ്പിച്ച് “പ്രവാസികളുടെ തിരിച്ച് പോക്കും പുനരധിവാസവും” എന്ന വിഷയത്തിൽ എംഎൽഎയുമായി സംഘടിപ്പിച്ച ഓൺലൈൻ മുഖാമുഖം യോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. സൗദി, യൂഎഇ, ബഹ്‌റൈൻ,ഖത്തർ, ഒമാൻ, കുവൈത്ത്​ തുടങ്ങിയ രാജ്യങ്ങളിലുള്ള പെരുമ്പാവൂർകാർ തങ്ങളുടെ ആശങ്കകളും നിർദേശങ്ങളും എംഎൽഎയുമായി പങ്കു​വെച്ചു. തിരികെയെത്തുന്നവരുടെ ഡാറ്റയും പുതിയ പുനരധിവാസ പദ്ധതികൾ നിർദ്ദേശിക്കുന്നതിനും അതിൻറെ സാദ്ധ്യതകൾ ആരായുന്നതിനും ഒരു ഈ-പ്ലാറ്റുഫോം, തിരികെ വരാൻ കഷ്ടപെടുന്നവർക്ക് ഫ്ലൈറ്റ് ടിക്കറ്റ്, ജോലി നഷ്ടപെട്ട് തിരികെയെത്തുന്നവർക്ക് അവരവരുടെ വൈദ്യഗ്ധ്യം അനുസരിച്ച് സ്വകാര്യ മേഖലയിൽ അനുയോജ്യമായ ജോലി, സ്വയം സംരംഭകം തുടങ്ങുന്നതിനും, ഭക്ഷണത്തിന് ബുദ്ധിമുട്ടുള്ള നാട്ടിൽ കഴിയുന്ന പ്രവാസികളുടെ കുടുംബങ്ങൾക്കും ആവശ്യമുള്ള സഹായങ്ങൾ തുടങ്ങിയവ അദ്ദേഹം ഉറപ്പ് നൽകി.

പ്രസിഡന്റ് സലാം പെരുമ്പാവൂർ അധ്യക്ഷത വഹിച്ച ചടങ്ങിൽ സെക്രട്ടറി നിയാസ് ഇസ്മായിൽ സ്വാഗതവും രക്ഷാധികാരി മുഹമ്മദലി മരോട്ടിക്കൽ വിഷയാവതരണവും നടത്തി. ആശംസകൾ നേർന്ന് കൊണ്ട് ശിഹാബ് കൊട്ടുകാട് (മുൻ നോർക്ക കോൺസൾട്ടന്റും പ്രവാസി ഭാരതീയ പുരസ്കാര ജേതാവും), സത്താർ കായംകളം (ഫോർക്ക ചെയർമാൻ), നൗഷാദ് ആലുവ (ഡബ്ലിയുഎംഎഫ് ഗ്ലോബൽ മുൻ വൈസ് ചെയർമാൻ), ഡൊമിനിക് സാൽവ (ഡബ്ലിയുഎംഎഫ് റിയാദ് പ്രസിഡന്റ്), വിവിധ പെരുമ്പാവൂർ കൂട്ടായ്മകളുടെ പ്രതിനിധികളായ അലി പുത്തിരി (ജിദ്ദ), അഷ്‌റഫ് (ദമാം),ശിഹാബ് (ഖഫ്ജി), നസീർ പെരുമ്പാവൂർ (ദുബായ്), ബേസിൽ തമ്പി (ഖത്തർ), Dr അഷീൽ മുഹമ്മദ് (കുവൈറ്റ്), അൻസൽ അസീസ് (ബഹ്‌റൈൻ), അനീഷ് കടവിൽ (ഒമാൻ), പിപിഎആർ ഭാരവാഹികളായ വൈസ് പ്രസിഡൻറുമാർ നസീർ കുമ്പശ്ശേരി, അസീസ് അലിയാർ, ജീവകാരുണ്യ കൺവീനർ ഉസ്മാൻ പരീത്, ജോയിൻറ് സെക്രട്ടറി ഷമീർ പോഞ്ഞാശ്ശേരി എന്നിവർ സംസാരിക്കുകയും ട്രഷറർ കരീം കാനാംപുറം നന്ദിയും പറഞ്ഞു. എക്സിക്യൂട്ടീവ് മെമ്പർ അമീർ കൊപ്പറമ്പിൽ സൂം മീറ്റിംഗ് നിയന്ത്രിച്ചു.

Leave a Reply