ഡൽഹിയിൽ നിന്നുള്ള സ്പെഷൽ ട്രെയിൻ തിരുവനന്തപുരത്ത്: രോഗലക്ഷണമുള്ളവരെ ആശുപത്രിയിലാക്കി


തിരുവനന്തപുരം:ഡല്‍ഹിയിൽ നിന്നുള്ള ആദ്യ സ്‍പെഷ്യല്‍ ശ്രമിക് ട്രെയിൻ പുലര്‍ച്ചെ 5.25ന് തിരുവനന്തപുരത്തെത്തി.ന്യൂ‍ഡൽഹിയിൽ നിന്നു തിരിച്ച കോവിഡ് കാലത്തെ ആദ്യ രാജധാനി സൂപ്പർ ഫാസ്റ്റ് സ്പെഷൽ ട്രെയിൻ ആണിത്.400 ഓളം പേരാണ് തിരുവനന്തപുരത്തിറങ്ങിയത്. കർശന പരിശോധനകൾ നടത്തിയ ശേഷമാണ് യാത്രക്കാരെ പുറത്ത് വിട്ടത്. രോഗലക്ഷണങ്ങൾ ഉള്ളവരെ ആശുപത്രിയിലാക്കി. ഇവരോടൊപ്പമുള്ളവരെ നീരീക്ഷണത്തിലുമാക്കി.സംസ്ഥാനത്ത് കോഴിക്കോട്, എറണാകുളം, തിരുവനന്തപുരം എന്നീ സ്റ്റേഷനുകളിലാണ് ട്രെയിനിന് സ്റ്റോപ്പുണ്ടായിരുന്നത്
.കോഴിക്കോട് ഇറങ്ങിയ 216 യാത്രക്കാരില്‍ ആറ് പേരെ കോവിഡ് ലക്ഷണങ്ങൾ കാണിച്ചതിനെ തുടർന്ന് ആശുപത്രിയിലേക്ക് മാറ്റി.പരിശോധനയ്ക്കു ശേഷം രോഗലക്ഷണം ഇല്ലാത്തവർക്ക് 14 ദിവസത്തെ നിർബന്ധിത ഹോം ക്വാറന്റീന് വേണമെന്നും വ്യക്തമാക്കി.269 യാത്രക്കാരാണ് എറണാകുളത്ത് ഇറങ്ങിയത്. റെയിൽവേ സ്റ്റേഷനിൽ നിന്നു വിവിധ സ്ഥലങ്ങളിലേക്കു കെഎസ്ആർടിസി സർവീസ് ഏർപ്പെടുത്തി.ലഗേജുകൾ പൂർണമായും അണു വിമുക്തമാക്കുന്നതിനുള്ള സൗകര്യം എല്ലാ സ്റ്റേഷനുകളിലും ഏർപ്പെടുത്തിയിരിന്നു.

Leave a Reply