യുഎഇയില്‍ എല്ലാത്തരം വിസകള്‍ക്കും മേലുളള പിഴ ഒഴിവാക്കികൊണ്ടുളള ഉത്തരവ് ഏറെ ആശ്വാസമായി. എമിറേറ്റ് ഐഡി വർക്ക് പെർമിറ്റ് എന്നിവയിന്മേലുളള പിഴകളും അടയ്ക്കേണ്ടതില്ല. ഈ മാസം 18 മുതലാണ് ഈ ആനുകൂല്യം ലഭിക്കുക. മാർച്ച് ഒന്നിന് വിസ കാലാവധി തീർന്നവർക്കും പിഴയില്ലാതെ നാട്ടിലേക്ക് മടങ്ങാന്‍ അവസരം ലഭിക്കുമെന്ന് ഫെഡറല്‍ അതോറിറ്റി ഫോർ ഐഡന്റിറ്റി സിറ്റിസണ്‍ഷിപ്പ് വക്താവ് അറിയിച്ചു.മൂന്ന് മാസമാണ് ഈ ഇളവിന് പ്രാബല്യമുണ്ടാവുക. ജോലി തേടി സന്ദർശക വിസയിലെത്തി, കാലാവധി തീർന്ന്,തിരിച്ചുപോകാന്‍ കഴിയാതെ നില്ക്കുന്ന മലയാളികളടക്കമുളള നിരവധി പേർക്ക് ആശ്വാസകരമാകുന്നതാണ് രാജ്യത്തിന്റെ തീരുമാനം.