ഇനി കുറച്ച് കാലം മെയ്ഡ് ഇൻ ഇന്ത്യയിൽ ഫോക്കസ് ചെയ്യണം; തുടക്കം മിലിട്ടറിയിൽ നിന്നു തന്നെ


ന്യൂഡൽഹി: പകർച്ചവ്യാധി തന്ന പണി ചെറുതല്ല. സമ്പദ് വ്യവസ്ഥ ഇനി നമ്മൾ കൂടി ശ്രദ്ധിച്ച് കൈകാര്യം ചെയ്യണം. വൈറസ് പ്രതിരോധനർത്ഥം പ്രധാനമന്ത്രി പ്രഖ്യാപിച്ച സാമ്പത്തിക പാക്കേജിൽ മൈഡ് ഇൻ ഇന്ത്യ ഉത്പന്നങ്ങൾക്ക് കൂടുതൽ ശ്രദ്ധ ചെലുത്താനാണ് പറയുന്നത്. ആത്മ നിർഭാ ഭാരത്, സ്വാശ്രയം എന്നിങ്ങനെയുള്ള വാക്യങ്ങൾക്കാണ് പ്രധാനമന്ത്രി ഊന്നൽ നൽകിയത്.ഇതിനു തുടക്കമെന്നോണം ജൂൺ 1 മുതൽ പാരാമിലിട്ടറി കാൻ്റീനുകളിൽ ഇനി മെയ്ഡ് ഇൻ ഇന്ത്യ ഭക്ഷണങ്ങൾ മാത്രമെ ലഭ്യമാവുള്ളൂ.
“രാജ്യം സ്വാശ്രയമായിരിക്കണമെന്നും പ്രാദേശിക ഉൽ‌പ്പന്നങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിക്കണമെന്നും , ഇത് വരും ദിവസങ്ങളിൽ ഇന്ത്യയെ ആഗോള നിലവാരത്തിലേക്ക് നയിക്കുമെന്നും ആഭ്യന്തരമന്ത്രി അമിത് ഷാ ട്വീറ്റ് ചെയ്തു.
ഇതു പ്രകാരം എല്ലാ കേന്ദ്ര സായുധ പോലീസ് സേന (സി‌എ‌പി‌എഫ്) കാന്റീനുകളിലും സ്വദേശി ഉൽപ്പന്നങ്ങൾ മാത്രമേ വിൽക്കാൻ പാടുള്ളൂവെന്ന് ആഭ്യന്തര മന്ത്രാലയം തീരുമാനിച്ചു. ജൂൺ 1 മുതൽ ഇത് ബാധകമാകും. പാരാമിലിറ്ററി കാന്റീനുകളിൽ പ്രതിവർഷം 2,800 കോടി രൂപയുടെ വിൽപ്പനയുണ്ട്. ഏകദേശം 10 ലക്ഷം സി‌എ‌പി‌എഫ് ഉദ്യോഗസ്ഥരും അവരുടെ കുടുംബത്തിലെ 50 ലക്ഷം അംഗങ്ങളും സ്വദേശി ഉൽപ്പന്നങ്ങൾ ഉപയോഗിക്കും. ആഭ്യന്തരമന്ത്രി പറഞ്ഞു.ഇന്ത്യയിൽ നിർമ്മിച്ച ഉൽപ്പന്നങ്ങൾ ആളുകൾ ഉപയോഗിക്കണമെന്നും മറ്റുള്ളവരെ ഇതിനായി പ്രേരിപ്പിക്കണമെന്നും ആഭ്യന്തരമന്ത്രി പറഞ്ഞു.

Leave a Reply