കോവിഡ് ബാധിതരുടെ എണ്ണത്തില്‍ ഡല്‍ഹിയെ തമിഴ്നാട് മറികടന്നു. പുതിയ കണക്കുകള്‍ പ്രകാരം തമിഴ്നാട്ടിലെ കോവിഡ് ബാധിതരുടെ എണ്ണം 7200 ആയി. 1959 പേര് രോഗ മുക്തി നേടുകയും 47 പേര് മരിക്കുകയും ചെയ്തിരുന്നു. തമിഴ്നാട്ടില്‍ സ്ഥിരീകരിച്ച 1500-ലധികം കേസുകള്‍ കോയംപോടു മാര്‍ക്കറ്റുമായി ബന്ധപ്പെട്ടിട്ടുള്ളതാണ്.കോവിഡ് ബാധിതരുടെ എണ്ണത്തില്‍ മഹാരാഷ്ട്രയാണ് ഒന്നാമത്. 20200 പോസിറ്റീവ് കേസുകളാണ് മഹാരാഷ്ട്രയില്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്.ഗുജറാത്തിലാണ് മഹാരാഷ്ട്ര കഴിഞ്ഞാല്‍ ഏറ്റവും കൂടുതല്‍ കോവിഡ് ബാധിതരുള്ളത്. കോവിഡ് ബാധിത പ്രദേശങ്ങളിലൊഴികെ തമിഴ്നാട്ടില്‍ സര്‍ക്കാര്‍ ഇളവുകള്‍ പ്രഖ്യാപിച്ചിരുന്നു.