യുഎഇയിലെ സ്കൂള്‍ വിദ്യാർത്ഥികള്‍ക്ക് ഓണ്‍ലൈനിലൂടെയാണ് ക്ലാസുകള്‍ നടക്കുന്നത്. വിവിധ ഇന്ത്യന്‍ സ്കൂളുകള്‍ ജൂണ്‍ അവസാനം, മധ്യവേനലവധിക്കായി അടയ്ക്കും. പിന്നീട് സെപ്റ്റംബറിലാണ് വീണ്ടും തുറക്കുക. അതേസമയം, തന്നെ പുതിയ അധ്യയന വർഷം ആരംഭിക്കുന്ന സ്കൂളുകളുമുണ്ട്.സെപ്റ്റംബറില്‍ സ്കൂളുകളിലായിരിക്കുമോ അധ്യയനം. പലരും ചോദിക്കുന്ന ചോദ്യമാണ്.എന്നാല്‍, ഇതുസംബന്ധിച്ച കാര്യങ്ങളെ കുറിച്ചുളള പഠനങ്ങള്‍ നടക്കുകയാണെന്നാണ്, ഔദ്യോഗിക വാർത്താ ഏജന്‍സിയായ വാം റിപ്പോർട്ട് ചെയ്യുന്നത്. സുരക്ഷാ ക്രമീകരണങ്ങളുടെയും, രാജ്യത്തിന്റെ ആരോഗ്യാവസ്ഥയുടെയും അടിസ്ഥാനത്തിലായിരിക്കും തീരുമാനമെന്നും റിപ്പോർട്ട് സൂചിപ്പിക്കുന്നു.