കോവിഡ്19:ദുബൈയിലെ എല്ലാം വിസ സേവനങ്ങളും സ്മാർട്ട്‌ ചാനലിലൂടെ ലഭ്യമാക്കി ജിഡിആർഎഫ്എ ദുബൈ

ദുബൈ : കോവിഡ്-19 ന്റെ പശ്ചാത്തത്തിൽ ദുബൈയിലെ എല്ലാം വിസാ ഇടപാടുകളും, സേവനങ്ങളും, സ്മാർട്ട്‌ ചാനൽ വഴി ലഭ്യമാക്കിയിട്ടുണ്ടെന്ന് ദുബൈ ജനറൽ ഡയരക്ടറേറ്റ്‌ ഓഫ് റസിഡൻസി ആൻഡ് ഫോറിനേഴ്സ് അഫയേഴ്സ് മേധാവി മേജർ മുഹമ്മദ്‌ അഹ്‌മദ്‌ അൽ മറി അറിയിച്ചു. ഇതിലൂടെ ഉപയോക്താകൾക്ക് ഓഫീസുകൾ സന്ദർശിക്കാതെ വീടുകളിൽ നിന്ന് തന്നെ ഓൺലൈൻ വഴി എല്ലാ ഇടപാടുകളും പൂർത്തിക്കരിക്കാൻ കഴിയുന്നതാണെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.പൊതുജനങ്ങളുടെ ആരോഗ്യ-സുരക്ഷാ പരിഗണിച്ചാണ് ജിഡിആർഎഫ്എ ദുബൈയുമായി ബന്ധപ്പെട്ട എല്ലാ നടപടികളും, സേവനങ്ങും സ്മാർട്ട്‌ ചാനൽ വഴി സജ്ജമാക്കിയത്.വകുപ്പിന്റെ വെബ്സൈറ്റ് വഴിയും, GDRFA dubai എന്ന മൊബൈൽ ആപ്ലിക്കേഷൻ വഴിയുമാണ് ഉപയോക്താക്കൾ അവരുടെ ആവിശ്യങ്ങൾ പൂർത്തിക്കരിക്കേണ്ടതെന്ന് മേജർ ജനറൽ പറഞ്ഞു

യുഎഇ വൈസ് പ്രസിഡന്റും, പ്രധാനമന്ത്രിയും, ദുബൈ ഭരണാധികാരിയുമായ ശൈഖ്‌ മുഹമ്മദ്‌ ബിൻ റാഷിദ്‌ അൽ മക്തുമിന്റെ നിർദ്ദേശങ്ങളുടെ ഭാഗമായാണ് വകുപ്പിന്റെ എല്ലാം സേവനങ്ങളും ഓൺലൈനിൽ ലഭ്യമാക്കിയത്. 2021 എല്ലാം സർക്കാർ സേവനങ്ങളും സ്മാർട്ട് ചാനൽ വഴി ആകുന്ന പദ്ധതിയുടെ ഭാഗവും കൂടിയാണ്. ഇത്തരത്തിൽ എൻട്രി പെർമിറ്റുകൾ, റെസിഡൻസി പെർമിറ്റുകൾ, സ്ഥാപന സേവനങ്ങൾ,എയർപോർട്ട്-തുറമുഖ സേവനങ്ങൾ, നിയമ ലംഘനങ്ങളുടെ പരിഹാരങ്ങൾ, വ്യക്തിഗത സ്റ്റാറ്റസ് തുടങ്ങിയ നിരവധി സേവനങ്ങളും, ഇടപാടുകളും ഏറ്റവും വേഗത്തിൽ ഓൺലൈനിലൂടെ ലഭ്യമാവും.

എവിടെ നിന്ന് ഉപഭോക്താക്കളുടെ ആവിശ്യങ്ങൾ പരിഹരിച്ചു കൊണ്ട് സന്തോഷകരമായ സേവനങ്ങൾ നൽകാൻ ജിഡിആർഎഫ്എ ദുബൈ ഏറ്റവും മികച്ച ഡിജിറ്റൽ പ്ലാറ്റ്ഫോമുകൾ ലഭ്യമാക്കിയെന്ന് മേധാവി മേജർ ജനറൽ മുഹമ്മദ്‌ അഹ്‌മദ്‌ അൽ മറി അറിയിച്ചു. കോവിഡിന്റെ സാഹചര്യത്തിൽ പൊതുജനങ്ങളുടെ സുരക്ഷയ്ക്കായി ഡിജിറ്റൽ പ്ലാറ്റ്ഫോമിൽ കൂടുതൽ പരിവർത്തനങ്ങൾ വരുത്തിയെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.

അതേ സമയം നിലവിൽ സ്മാർട്ട്‌ ചാനലിലൂടെ സേവനങ്ങൾ നൽകുന്ന വഴി ഉപഭോക്‌താക്കളുടെ ഓഫീസ് സന്ദർശനങ്ങൾ 99 % കുറക്കാൻ കഴിഞ്ഞുവെന്ന് ജിഡിആർഎഫ്എ ദുബൈയുടെ അഡ്മിനിസ്ട്രേഷൻ ഓപ്പറേഷൻ ഡയരക്ടർ ക്യാപ്റ്റൻ മറിയം തായിബ് വെളിപ്പെടുത്തി.ഡിജിറ്റൽ സംവിധാനങ്ങൾ കൂടുതൽ മെച്ചപ്പെടുത്തുന്നതിനായിവിവിധ പദ്ധതികൾക്ക് ഞങ്ങൾ രൂപം നൽകി. അത് വഴി എല്ലാം സേവനങ്ങളും ഏറ്റവും, മികച്ചതും, ആളുകൾക്ക് വേഗത്തിൽ പ്രവേശിക്കാൻ കഴിയുന്നതുംമാക്കി. ഇത് വഴി ഓഫീസ് സന്ദർശനങ്ങൾ 99 ശതമാനം കുറച്ചു. അത് ജീവനക്കാരുടെ ഉൽപാദന ക്ഷമതവർദ്ധിപ്പിച്ചുവെന്ന് ക്യാപ്റ്റൻ മറിയം കൂട്ടിച്ചേർത്തു

GDRFA dubai എന്ന മൊബൈൽ ആപ്ലിക്കേഷൻ ആപ്പ് സ്റ്റോറിൽ നിന്നും പ്ലേ- സ്റ്റോറിൽ നിന്നും ഇൻസ്റ്റാൾ ചെയ്യാവുന്നതാണ്. അതിനിടയിൽ ദുബൈയിലെ എല്ലാം വിസാ സേവന- നടപടികളുമായ ബന്ധപ്പെട്ട അന്വേഷണങ്ങൾക്ക് ടോൾഫ്രീ നമ്പറായ 8005111 നമ്പറിൽ ബന്ധപ്പെടണമെന്ന് അധിക്യതർ് നിർദ്ദേശിച്ചു. എന്നാൽ യുഎഇ യ്ക്ക് പുറത്തുള്ള ആളുകൾ 0097143139999 എന്ന നമ്പറിലാണ് വിളിക്കേണ്ടത്.gdrfa@dnrd.ae, amer@dnrd.ae, എന്നീ ഇമെയിൽ വഴിയും വിവരങ്ങൾ ലഭിക്കുന്നതാണ്

Leave a Reply